Friday 26 September 2014

Moto 360 മോട്ടോ 360 വാച്ച് അവതരിപ്പിച്ചതിന് പിന്നാലെ വിറ്റുതീര്‍ന്നു



മോട്ടറോളയുടെ സ്മാര്‍ട്ട് വാച്ചായ 'മോട്ടോ 360' ( Moto 360 ) അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നു.

അമേരിക്കയില്‍ ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറിലും ബെസ്റ്റ് ബൈയുടെ വെബ്‌സൈറ്റിലും മോട്ടറോളയുടെ ഓണ്‍ലൈന്‍ സൈറ്റിലുമാണ് മോട്ടോ 360 വില്‍പ്പനയ്‌ക്കെത്തിയത്. മൂന്നിടത്തും സ്റ്റോക്ക് തീര്‍ന്നതായി അറിയിപ്പ് വന്നു.

ഇന്ത്യയില്‍ മോട്ടോ 360 അവതരിപ്പിച്ചെങ്കിലും വില്‍പ്പനയ്‌ക്കെത്തിയിട്ടില്ല. ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമേ വാങ്ങാനാകൂ. ഈ മാസം വില്‍പ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷ. 250 ഡോളര്‍ (15,000 രൂപ) വിലയ്ക്കാണ് അമേരിക്കയില്‍ മോട്ടോ 360 വില്‍പ്പനയക്കെത്തിയത്. ഇന്ത്യയിലെ വില അറിവായിട്ടില്ല.
വൃത്താകൃതിയുള്ളതാണ് മോട്ടോ 360. സ്‌റ്റെയ്ന്‍ലെസ്സ് സ്റ്റീല്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന വാച്ചിന് ലെതറിലുള്ള റിസ്റ്റ് ബാന്‍ഡുണ്ട്. ആന്‍ഡ്രോയ്ഡ് വിയര്‍ ഒഎസിലാണ് വാച്ച് പ്രവര്‍ത്തിക്കുക.

ആന്‍ഡ്രോയ്ഡ് 4.3 മുതലുള്ള പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വാച്ചിനാകും.
1.5 ഇഞ്ച് റൗണ്ട് ഡയലാണിതിനുള്ളത്. ഡിസ്‌പ്ലെ റിസല്യൂഷന്‍ 320 X 290 പിക്‌സല്‍സ്. ബാക്ക്‌ലിറ്റ് എല്‍സിഡിയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷമുണ്ട്. 320 എംഎഎച്ച് ബാറ്ററി ഊര്‍ജം പകരുന്ന വാച്ചിന്റെ ഭാരം 49 ഗ്രാം ആണ്.

വാട്ടര്‍ റെസിസ്റ്റന്റാണ് വാച്ച്. 4 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള വാച്ചിന് 512 എംബി റാം ഉണ്ട്. TI OMAP 3 പ്രൊസസര്‍ വാച്ചിന് കരുത്ത് പകരുന്നു. ആരോഗ്യസംരക്ഷണം ഉദ്ദേശിച്ചുള്ള 'പെഡോമീറ്റര്‍' ( Pedometer ) പോലുള്ള സംവിധാനങ്ങള്‍ വാച്ചിലുണ്ട്.

No comments:

Post a Comment