Friday 26 September 2014

യോള ഇന്ത്യയിലെത്തി; വില 16,499 രൂപ



നോക്കിയയിലെ പഴയ സാങ്കേതിക വിദഗ്ദര്‍ തുടങ്ങിയ സംരംഭം, യോള സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലുമെത്തി. നോക്കിയയുടെ പഴയ ഓപ്പറേറ്റിങ് സിസ്റ്റമായ മീഗോ രൂപാന്തരപ്പെടുത്തിയടെുത്ത സെയില്‍ഫിഷിലാണ് യോള പ്രവര്‍ത്തിക്കുക. നോക്കിയ എന്ന പേരുപോലും മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കപ്പെട്ടതിനു പിന്നാലെയാണ് ആ കുടുംബപാരമ്പര്യമുള്ള യോള ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇടം തേടുന്നത്. സ്‌നാപ്ഡീല്‍ വഴി മാത്രമാണ് യോളയുടെ വില്പന.

ഓപ്പണ്‍സോഴ്‌സ് പ്ലാറ്റ്‌ഫോമില്‍ പൂര്‍ണമായും സ്വതന്ത്രമായി തയ്യാറാക്കിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് സെയില്‍ഫിഷ്. ഇതില്‍ ആന്‍ഡ്രോയ്ഡ് ആപ്പുകളും പ്രവര്‍ത്തിപ്പിക്കാം. ലൈവ് മള്‍ട്ടിടാസ്‌കിങ് ആണ് മറ്റൊരു പ്രത്യേകത. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആപ്ലിക്കേഷനുളൊക്കെ ലൈവായി ഒറ്റസ്‌ക്രീനില്‍ കാണുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയ ആദ്യത്തെ സ്മാര്‍ട്‌ഫോണാണ് ഇതെന്നും യോള അവകാശപ്പെടുന്നു. മള്‍ട്ടിടാക്‌സ്‌കിങ് ഷോര്‍ട്കട്ടില്‍ ക്ലിക്ക് ചെയ്ത് മറ്റുള്ള ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ മ്യൂസിക് മാറ്റുകയോ മെസേജ് ചെയ്യുകയോ ഇമെയില്‍ നോക്കുകയോ ചെയ്യാം.

4.5 ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേയുള്ള മെലിഞ്ഞ സ്മാര്‍ട്ട്‌ഫോണാണ് യോള. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 1.4 ജിഗാഹെഡ്‌സ് ഡ്യുവല്‍കോര്‍ പ്രൊസസറും ഒരു ജിബി റാമും അത്ര മോശമില്ലാത്ത കരുത്തുപകരും. 16 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. എക്‌സ്‌റ്റേണല്‍ മെമ്മറിയും ഉപോഗിക്കാം. ക്യാമറ 8 മെഗാപിക്‌സ്, 2 മെഗാപിക്‌സ് സെക്കന്‍ഡറി ക്യാമറ. എല്‍ ഇ ഡി ഫ്ലൂഷ്, ത്രീജി, യുഎസ്ബി കണക്ടിവിറ്റി, ജിപിഎസ്, ബ്ലൂടൂത്ത് എന്നിവയല്ലാമുണ്ട്. കോര്‍ണിങ് ഗൊറില്ലാ ഗ്ലാസും 5 പോയിന്റ് മള്‍ട്ടി ടച്ചുമാണ് മറ്റ് പ്രത്യേകതകള്‍. 141 ഗ്രാമാണ് ഭാരം. പത്തുമണിക്കൂര്‍ വരെ സംസാര സമയം തരുന്ന 2100 എം എ എച്ച്. ബാറ്ററിയാണ് യോളയില്‍.


No comments:

Post a Comment