മെറ്റല്‍ ബോഡിയുള്ള സാംസങ്ങിന്റെ ആദ്യത്തെ
സ്മാര്‍ട്ട്‌ഫോണ്‍ ഗ്യാലക്‌സി ആല്‍ഫ ഇന്ത്യയിലെത്തുന്നു. ഓഗസ്റ്റില്‍
കമ്പനി പ്രഖ്യാപിച്ച ഗ്യലക്‌സി ആല്‍ഫക്ക് വില 39,990 രൂപയാണ്. ഒക്‌ടോബര്‍
ആദ്യ വാരം മുതല്‍ വിപണിയിലെത്തിത്തുടങ്ങും.
ഗ്യാലക്‌സി എസ്5-ന്റെ ചെറുപതിപ്പാണ് ഗ്യാലക്‌സി ആല്‍ഫ. 720ഃ1280 പിക്‌സലും 312 പിപിഐ പിക്‌സല്‍ സാന്ദ്രതയുമുള്ള 4.7 ഇഞ്ച് എച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 6.7 മില്ലിമീറ്റര്‍ കനമുള്ള (Thickness) ഫോണിന്റെ ഭാരം 115 ഗ്രാം മാത്രം. വശങ്ങളില്‍ മെറ്റല്‍ബോഡിയുള്ള ആല്‍ഫ സാംസങ്ങിന്റെ ഏറ്റവും മെലിഞ്ഞ ഫോണുകളില്‍ ഒന്നാണ്.
എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് ഉപയോഗിക്കാനാവാത്ത ഫോണിന് സാംസങ് 32 ജിബി ഇന്റേണല്‍ സ്റ്റോറേജുണ്ട്. 2 ജിബിയാണ് റാം. 1.8 ജിഗാഹെര്‍ട്‌സ്-1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്‌കോര്‍ പ്രൊസസ്സര്‍ കരുത്തു പകരും. ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് 4.4.4 ആണ്.
ഓട്ടോ ഫോക്കസ് സവിശേഷതകളോടു കൂടിയ 12 മെഗാപിക്‌സല്‍ ക്യാമറ 4കെ വീഡിയോ റെക്കോര്‍ഡിങ്ങും നല്‍കും. 2.1 മെഗാപിക്‌സലാണ് മുന്‍ക്യാമറ. എല്‍ഇഡി ഫ്ലൂഷുമുണ്ട്.
വൈഫൈ, ബ്ലൂടൂത്ത്, എന്‍എഫ്‌സി, എല്‍ടിഇ, മൈക്രോ യുഎസ്ബി തുടങ്ങിയ പ്രധാന കണക്ടിവിറ്റി സവിശേഷതകള്‍ ആല്‍ഫയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററി 1860 എംഎഎച്ച്.
അള്‍ട്രാ പവര്‍ സേവിങ് മോഡ്, എസ് ഹെല്‍ത്ത് ആപ്ലൂക്കേഷന്‍, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രൈവറ്റ് മോഡ് എന്നീ സവിശേഷതകളും സാംസങ് ആല്‍ഫയില്‍ ഉണ്ട്. സാംസങിന്റെ വിയറബിള്‍ ഗാഡ്ജറ്റായ ഗിയര്‍ വാച്ചുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും ആല്‍ഫയ്ക്കാകും.
ചാര്‍ക്കോള്‍ ബ്ലാക്ക്, ഡാസിലിങ് വൈറ്റ്, ഫ്രോസ്റ്റഡ് ഗോള്‍ഡ്, സ്ലീക്ക് സില്‍വര്‍, സക്യൂബ ബ്ലു നിറങ്ങളില്‍ ആല്‍ഫ ലഭ്യമാകും

No comments:
Post a Comment