'ഷെഡ്യൂള്‍ ദ ഡിലീഷന്‍' എന്നതാണ് പുതിയ ഫെയ്‌സ്ബുക്ക് ഫീച്ചറിന്റെ പേര്. തത്സമയം നടക്കുന്ന കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ്‌ഡേറ്റു ചെയ്യുകയും ഉപയോക്താവ് ഷെഡ്യൂള്‍ ചെയ്യുന്ന സമയം കഴിയുമ്പോള്‍ അവ താനേ ഡിലീറ്റാവുകയും ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറാണിത്.
ഉപയോക്താക്കളെ തത്സമയ അപ്‌ഡേഷന് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശമാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കത്തിന് പിന്നിലെന്ന് കരുതുന്നു. പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് ടെസ്റ്റ് ചെയ്യുന്ന കാര്യം ദി നെക്സ്റ്റ് വെബ്ബ്' ആണ് റിപ്പോര്‍ട്ട് ചെയ്ത്.
പരിപാടിയില്‍ പങ്കെടുക്കുന്നതോ യാത്ര ചെയ്യുന്നതോ സിനിമ കാണുന്നതോ ഒക്കെ അപ്‌ഡേഷനിലൂടെ സുഹൃത്തുക്കളെ അറിയിക്കുന്നതിനൊപ്പം, താനെ അവ ഡിലീറ്റുചെയ്യപ്പെടേണ്ട സമയം ഷെഡ്യൂള്‍ ചെയ്യുകയുമാകാം. ഇത് അത്ര സജീവമല്ലാത്ത ഉപയോക്താക്കള്‍ക്കു പോലും ആകര്‍ഷകമായി തോന്നിയേക്കാം.
സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി അപ്‌ഡേഷന്‍ നല്‍കുന്നവരുടെ കാര്യത്തില്‍ പലപ്പോഴും കാലഹരണപ്പെട്ട പോസ്റ്റുകളും മറ്റും ഹോം പേജില്‍ കുത്തിനിറയ്ക്കപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയിലും 'ഷെഡ്യൂള്‍ ദ ഡിലീഷന്‍' ശ്രദ്ധിക്കപ്പെടും.
1, 3, 6, 12, 24 മണിക്കൂറുകള്‍, 2 ദിവസം, 7 ദിവസം എന്നിങ്ങനെയാകും ഫെയ്‌സ്ബുക്കിലെ ഡിലീറ്റ് ആവേണ്ട സമയം ഷെഡ്യൂള്‍ ചെയ്യാനാവുക. മറ്റു പല സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയും അനുകരിച്ചാണ് ഫെയ്‌സ്ബുക്ക് ഈ സവിശേഷത ഉള്‍പ്പെടുത്താനൊരുങ്ങുന്നത്.
No comments:
Post a Comment