ഇന്ത്യന്‍ വിപണിയില്‍ ഐഫോണ്‍ 5എസ്, 5സി എന്നിവയുടെ
വില 13,000 രൂപ വരെ ആപ്പിള്‍ കുറയ്ക്കുന്നു. ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്
മോഡലുകള്‍ വിപണിയില്‍ എത്തുന്നതിനോട് മുന്നോടിയായാണ് മുന്‍തലമുറ
ഫോണുകളുടെ വില കുറയ്ക്കുന്നത്.
പുതിയ മോഡലുകള്‍ വരുമ്പോള്‍ പഴയ മോഡലുകളുടെ വില ആപ്പിള്‍ കുറയ്ക്കുന്നത് പതിവാണ്. പ്രമുഖ ടെക് സൈറ്റായ ബിജിആര്‍ വഴിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
ആപ്പിളിന്റെ ഐഫോണ്‍ 5എസിന്റെ 16 ജിബി, 32 ജിബി മോഡലുകളുടെ വിലയില്‍ കാര്യമായ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 5എസ് 64 ജിബി പതിപ്പിന്റെ വിലയെ കുറിച്ച് റിപ്പോര്‍ട്ടുകളൊന്നുമില്ല.
ഐഫോണ്‍ 5എസ് 32 ജിബി മോഡലിന് നിലവില്‍ 62,500 രൂപയാണ് വില. അത് 13,000 രൂപ കുറച്ച് 49,500 രൂപയാക്കുമെന്നാണ് റിപ്പോര്‍ട്ട്. 53,500 രൂപ വിലയുള്ള ഐഫോണ്‍ 5എസ് 16 ജിബി മോഡലിന്റെ വില 9,000 രൂപ കുറച്ച് 44,500 രൂപയാക്കിയേക്കും. 8 ജിബി ഐഫോണ്‍ 5സിയുടെ വില 6,000 രൂപ കുറഞ്ഞ് 31,500 ആകും.
അതേസമയം ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഐഫോണ്‍ 5എസ് ഇതിലും കുറഞ്ഞ വിലയില്‍ ലഭ്യമാണ്. സ്‌നാപ്ഡീലില്‍ 35,799, ഫ് ളിപ്കാര്‍ട്ടില്‍ 36,000, ആമസോണില്‍ 36,495 എന്നിങ്ങനെയാണ് 5 എസ് 16 ജിബി വേരിയന്റിന്റെ വിലകള്‍. പുതിയ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വില വീണ്ടും കുറയുമോ എന്ന ആകാംക്ഷയും വിപണിയിലുണ്ട്.
ആപ്പിള്‍ ഉടന്‍തന്നെ പഴയ സ്മാര്‍ട്ട്‌ഫോണുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിനുള്ള ബൈബാക്ക് ഓഫറുകള്‍ കൊണ്ടുവരുമെന്നും സൂചനയുണ്ട്. മിനിമം 8,000 രൂപയുടെ ഓഫറാകും അവതരിപ്പിക്കുക എന്നാണ് വിലയിരുത്തല്‍.

No comments:
Post a Comment