മോട്ടറോളയുടെ മോട്ടോ എക്‌സ് (ജെന്‍ 2) ഇന്ത്യയിലെത്തി. ഗൂഗിള്‍ ഏറ്റെടുത്തതിനു ശേഷം മോട്ടറോള പുറത്തിറക്കിയ മോട്ടോ സീരീസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണാണ് ഇത്. 31,999 രൂപയാണ് ഇന്ത്യയില്‍ ഇതിന് വിലയിട്ടിരിക്കുന്നത്. മറ്റ് മോട്ടോ മോഡലുകള്‍ പോലെ മോട്ടോ എക്‌സിന്റെ രണ്ടാം തലമുറ ഫോണും ഫ് ളിപ്കാര്‍ട്ട് വഴി മാത്രമേ ലഭിക്കൂ.
16 ജിബി ഇന്റേണല്‍ മെമ്മറിയുള്ള മോട്ടോ എക്‌സ് (ജെന്‍ 2) ന്റെ ലതര്‍ ബാക് പാനലുള്ള മോഡലിന് 33999 രൂപയാണ് വില. എന്നാല്‍ 32 ജിബി ഇന്റേണല്‍ മെമ്മറിയുള്ള മോട്ടോ എക്‌സ് എന്ന് ഇന്ത്യയിലെത്തുമെന്നതിനേക്കുറിച്ച് ഇതുവരെ വിവരമൊന്നും പുറത്തുവിട്ടിട്ടില്ല. സപ്തംബര്‍ അഞ്ചിന് ഇന്ത്യയില്‍ നടന്ന ച ടങ്ങിലാണ്രണ്ടാം തലമുറ മോട്ടോ എക്‌സ് മോട്ടറോള പുറത്തിറക്കിയത്. എന്നാല്‍ വില എത്രവരുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല.
ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ് സിസ്റ്റത്തിലോടുന്ന ഈ ഫോണിന് 5.2 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 ന്റെ സുരക്ഷിതത്വമുള്ളതിനാല്‍ സ്‌ക്രീനില്‍ വരവീഴുമെന്ന പേടി വേണ്ട. 2.5 ജിഗാഹെട്‌സ് ക്വാഡ് കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസറിന് രണ്ട് ജി ബി റാമിന്റെ കരുത്തുമുണ്ട്. 13 മെഗാപിക്‌സലാണ് ക്യാമറ. മുന്‍ക്യാമറ 2 മെഗാപിക്‌സ്. 4 കെ വീഡിയോ റെക്കോര്‍ഡിങ്. ഡ്യുവല്‍ എല്‍ ഇ ഡി റിങ് ഫ്ലൂഷുമുണ്ട്. 144 ഗ്രാം ഭാരമുള്ള മോട്ടോ എക്‌സ് രണ്ടാം തലമുറക്ക് ലി-അയണ്‍ 2200 എംഎഎച്ച് ബാറ്ററിയണുള്ളത്. .
നേരത്തേ പുറത്തിറങ്ങിയ മോട്ടോ എക്‌സിന് 23,999 രൂപയാണ് വില
No comments:
Post a Comment