Friday 17 July 2015

എന്താണേലും ഈ തവണ സുഗീതിനു ഹിറ്റ്‌ ഉറപ്പിക്കാം .. മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ ഒരു സാധാരണ പ്രേക്ഷകൻ ആയി മാത്രം ചിത്രം കാണുക. നിങ്ങളുടെ മനസ്സു കീഴടക്കും


പ്രതീക്ഷകളോടെ പോയ ഭയ്യ ഭയ്യ ഒക്കെ തന്ന വേദന ഉള്ളിൽ ഉള്ളത് കൊണ്ട് ഒരുപാടു പ്രതീക്ഷകൾ ഒന്നുമില്ലാതെ ആണ് മധുര നാരാങ്ങക്ക് കേറിയത് .ഓർഡിനറി ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ഈ സിനിമക്ക് കേറാൻ പ്രധാന കാരണമായി .തിയറ്ററിൽ ചെന്നപ്പോൾ ആള് വളരെ കുറവ്. കൂടെ മഴയും.. എന്താണേലും പടത്തിനു കേറി .ടൈറ്റിൽ ഒക്കെ നന്നായി തുടങ്ങി . ജീവൻ ,സലിം ,കുമാർ എന്നിവരുടെ ജീവിതത്തിലേക്ക് താമര എത്തുന്നു .അതോടെ അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു .അതിനെ എങ്ങനെ തരണം ചെയുന്നു എന്നതാണ് ഈ സിനിമയിൽ പറയുന്നത് . ആദ്യ പകുതിയിൽ ഇവരുടെ കളിയും ചിരിയും പറയുമ്പോൾ രണ്ടാം പകുതി കുറച്ചു സീരിയസാവുന്നു. ആദ്യ പകുതിയെക്കൾ എനിക്കികിഷ്ടപെട്ടത് രണ്ടാം പകുതിയാണ് . ചാക്കോച്ചൻ ഒരു മികച്ച നടൻ ആണെന്ന് വിശുദ്ധൻ ചിത്രത്തിലൂടെ തെളിയിച്ചതാണ് .എന്നാൽ പിന്നീട് ചില ചിത്രങ്ങൾ കൈവിട്ടു പോയി.. എന്നാൽ ഈ സിനിമയിൽ കിടിലം അഭിനയം .രണ്ടാം പകുതി ശരിക്കും കണ്ണ് നനയിപ്പിച്ചു ജീവൻ എന്ന കഥാപാത്രം . ബിജു മേനോൻ ,നീരജ് മാധവ് കൊമെടിയിലൂടെ കയ്യടി നേടിയപ്പോൾ നാരാങ്ങക്ക് ഇരട്ടി മധുരം ഉറപ്പായി .
ചാക്കോച്ചന്റെ കിടിലൻ പ്രകടനം ,മികച്ച ദ്രിശ്യങ്ങൾ , മനോഹരമായ ഗാനങ്ങൾ .. പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രണ്ടാം പകുതിയും ഈ സിനിമയെ കുടുംബ പ്രേക്ഷകർക്ക്‌ പ്രിയങ്കരമാക്കും .
സുഗീതിനു വീണ്ടും ഹിറ്റ്‌ ഉറപ്പായി ഈ സിനിമയിലൂടെ..മികച്ച രീതിയിൽ ഈ ചിത്രത്തെ കൊണ്ട് പോകാൻ സുഗീതിനു സാധിച്ചു .ആദ്യ പകുതി ഇടക്ക് ലാഗ് വന്നു ..അത് കൊണ്ട് തന്നെ രണ്ടാം പകുതി കൈവിട്ട് പോകുമോ എന്ന് പേടി ഉണ്ടായിരുന്നു .എന്നാൽ പ്രേക്ഷകനെ പിടിച്ചു ഇരുത്താൻ സുഗീതിനു സാധിച്ചു .
പ്രേക്ഷകന്റെ കണ്ണ് നനയിപ്പിച്ച തിരക്കഥ ഒരുക്കിയ നിഷാദ് കോയ അഭിനന്ദനം അർഹിക്കുന്നു. ചാക്കോച്ചൻ എന്ന നടന് ഈ ഇടയ്ക്കു കിട്ടിയ മറ്റൊരു മികച്ച റോൾ. ചിറകൊടിഞ്ഞ കിനാവുകൾ കൊള്ളാമായിരുന്നു എങ്കിലും വിജയമായില്ല. പക്ഷെ ഇത് ഹിറ്റ്‌ ഉറപ്പാ .പാർവതിയുടെ അരങ്ങേറ്റം കൊള്ളാം. മോശമാക്കിയില്ല .സെന്റി സീൻസ് ഒക്കെ വളരെ നന്നായി ചെയ്തു .
എന്താണേലും ഈ തവണ സുഗീതിനു ഹിറ്റ്‌ ഉറപ്പിക്കാം ..
മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ
ഒരു സാധാരണ പ്രേക്ഷകൻ ആയി മാത്രം ചിത്രം കാണുക. നിങ്ങളുടെ മനസ്സു കീഴടക്കും

No comments:

Post a Comment