Saturday 22 August 2015

ശ്രീ ബുദ്ധാ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ നാലാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഓണം ആഘോഷിക്കാൻ കോളേജിലേക്ക് വരുന്ന വരവാണു..!!

സൂപ്പർ താരങ്ങളുടെ പ്ലാൻഡ് ഫോട്ടോഷൂട്ടിലൂടെയും അതിഭയങ്കര എഡിറ്റിങ്ങിലൂടെയും മേൽ പറഞ്ഞ മാസ് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുമ്പോൾ, ഇപ്പറഞ്ഞതൊന്നും ഇല്ലാതെ റിയൽ ലൈഫിൽ നിന്നൊരു ക്ലിക്ക് എല്ലാറ്റിനും മേലെ മരണമാസ്സ് ആയ കാഴ്ച..!! ഇന്ന് ഫേസ്ബുക്കിലാണു ഈ ചിത്രം കണ്ടത്.. നൂറനാട് ശ്രീ ബുദ്ധാ കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ നാലാംവർഷ മെക്കാനിക്കൽ വിദ്യാർത്ഥികൾ ഓണം ആഘോഷിക്കാൻ കോളേജിലേക്ക് വരുന്ന വരവാണു..!!

136 ആങ്ങളമാർക്കെല്ലാം കൂടി ഒരേയൊരു പെങ്ങൾ.. ആ ബാച്ചിലെ ഒരേയൊരു പെൺകുട്ടിയാണു അത്.. ഒറ്റക്കേ ഉള്ളു എന്ന സങ്കടം എന്നെങ്കിലും ആ കുട്ടിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അതിനെല്ലാം പകരമായി ആ ആങ്ങളമാർ കൊടുത്ത മറക്കാനാവാത്ത നിമിഷം..!! heart emoticon

കേരളത്തിലെ ഏറ്റവും സുരക്ഷിതയായ പെൺകുട്ടികളിലൊരാൾ !!

കാറ്റ് വേഗതിയിൽ ഒത്തിരി വിശേഷങ്ങൾ..

Alphonse Putharen + Aleena Mary | Wedding Promo | ‪#‎alphonse‬ ‪#‎wedding‬ ‪#‎premam‬ ‪#‎malar‬ ‪#‎alphonseputharen‬ ‪#‎aleena‬


Alphonse + Aleena | Wedding



Alphonse Puthren was engaged to Aleena Mary Antony


#‎SaiPallavi‬ ‪#‎Malar‬...



Malavika menon




Saturday 8 August 2015

* മോബൈല്‍ സര്‍വീസിനു കൊടുക്കുന്നതിനു മുന്‍പ് * """" ഇതൊന്നു വായിക്കുക. ""

* മോബൈല്‍ സര്‍വീസിനു കൊടുക്കുന്നതിനു മുന്‍പ് *
"""" ഇതൊന്നു വായിക്കുക. """""
===============================================
ഏതൊരു മോബൈല്‍ സര്‍വീസ് സെന്ററില്‍ ചെന്നാലും ഒരു ചെറിയ കമ്പ്ലെയിന്റ് ആണെങ്കില്‍ പോലും ഫോണ്‍ അവര്‍ വാങ്ങി വച്ചിട്ട് നാളെ വരൂ,നോക്കി വച്ചേക്കാം എന്ന പതിവ് മറുപടിയാണവര്‍ നമുക്ക് തരിക,ഒരു പക്ഷേ അവര്‍ക്ക് തിരക്കുണ്ടായിട്ടായിരിക്കാം അവര്‍ അങ്ങിനെ പറയുന്നത്,എന്നാല്‍ അതിനു പിന്നിലും ചില ചതിക്കുഴികള്‍ ഉണ്ട്,നമുക്കതൊന്നു മനസ്സിലാക്കാം,
ഒരു ഫോണ്‍ കിട്ടിയാല്‍ നമ്മള്‍ ഇന്നത് ഏറ്റവും അധികം ഉപയോഗിക്കുന്നത് ഫോട്ടോ എടുക്കുന്നതിനും നെറ്റ് നോക്കുന്നതിനുമാണു,കോള്‍ വിളിക്കലെല്ലാം അതിനു ശേഷം മാത്രം,ഭാര്യയും ഭര്‍ത്താവും,കാമുകനും കാമുകിയും,ഇതുമല്ലെങ്കില്‍ ഹോസ്റ്റലില്‍ കൂട്ടുകാരോടൊന്നിച്ച് ( പെണ്‍ കുട്ടികള്‍ ) ഒരു രസത്തിനു സ്വകാര്യ (അശ്ലീല) നിമിഷങ്ങള്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കാറുണ്ട്.
പിന്നീടൊരിക്കല്‍ നിങ്ങളുടെ ഫോണ്‍ കമ്പ്ലെയിന്റ് ആകുംബോള്‍ നിങ്ങള്‍ ഫോണുമായ് സര്‍വീസ് സെന്ററില്‍ പോകുന്നു,സ്വകാര്യ നിമിഷങ്ങളെല്ലാം അതിലുണ്ടെന്നോര്‍മ്മ ആ സമയത്ത് ഉണ്ടാവില്ല,ചിലര്‍ ഡിലീറ്റ് ചെയ്തു എന്ന ആത്മവിശ്വാസത്തിലുമായിരിക്കും സര്‍വീസ് സെന്ററില്‍ പോകുന്നതും അവരെ വിശ്വസിച്ച് ഫോണ്‍ സര്‍വീസ് ചെയ്യാന്‍ ഏല്‍പ്പിക്കുന്നതും,എന്നാല്‍ പല ടെക്നീഷ്യന്മാരും ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ ( പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ഫോണ്‍ ) ആദ്യം പരിശോധിക്കുക ഗാലറി ആയിരിക്കും,ചില വിരുതന്മാര്‍ സ്വല്‍പം കൂടി അഡ്വാന്‍സായി ചിന്തിച്ച് മുന്തിയ തരം റിക്കവറി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നിങ്ങള്‍ ഡിലീറ്റ് ചെയ്ത ഫോട്ടോകളും കോള്‍ റെക്കോര്‍ഡര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത്തരം ഫോണുകളിലെ സ്വകാര്യ സംഭാഷണങ്ങളും റിക്കവര്‍ ചെയ്തെടുക്കുന്നു,അങ്ങിനെ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും യൂടൂബില്‍ വോയ്സ് ക്ലിപ്പ് ആയും ഷെയര്‍ ചെയ്യപ്പെടുന്നു.
മറ്റു ചിലരാകട്ടെ അത്തരം ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും കുടുംബ ബന്ധങ്ങള്‍ വരെ തകര്‍ക്കുന്ന രീതിയിലെത്തിക്കുകയും ചെയ്യുന്നു,ഒരു തമാശയ്ക്ക് പോലും ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ ഫോണില്‍ പകര്‍ത്തരുത്,ഡിലീറ്റ് ചെയ്താല്‍ എല്ലാമായി എന്ന ചിന്ത അരുത്,അതുപോലെ ഞാന്‍ നിന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്ന്‍ കാണിക്കാന്‍ കാമുകനു മുന്നില്‍ എല്ലാം തുറന്ന്‍ കാണിക്കാനുള്ള മനസ്സും ഉണ്ടാവരുത്,നിങ്ങളെ യദാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നവന്‍ വിവാഹത്തിനു മുന്‍പ് നിങ്ങളുടെ ശരീരം തുറന്ന്‍ കാണാന്‍ ഒരിക്കലും ആഗ്രഹിക്കില്ല എന്നും സഹോദരിമാര്‍ മനസ്സിലാക്കുക,സ്വകാര്യ നിമിഷങ്ങള്‍ എടുത്ത ഫോണ്‍ ആണെങ്കില്‍ അതു സര്‍വീസ് ചെയ്യാന്‍ കൊടുക്കാതെ / സെക്കന്റ് ഹാന്‍ഡ് ആയി വില്‍ക്കാന്‍ ശ്രമിക്കാതെ പൂര്‍ണ്ണമായും നശിപ്പിച്ച് കളയാന്‍ നോക്കുക,അഭിമാനത്തിനേക്കാള്‍ വില മോബൈലിനില്ല എന്ന്‍ മനസ്സിലാക്കുക,( ഹോസ്റ്റല്‍ മുറിയില്‍ വച്ച് തുണിയുരിഞ്ഞു കൂട്ടുകാരോടൊപ്പം നിന്ന്‍ ഫോട്ടോ എടുത്ത് ആ ക്യാമറ ഫിലിം വാഷ് ചെയ്യാന്‍ കൊടുത്ത സെന്റ് തെരാസാസ് കോളേജിലെ പെണ്‍ കുട്ടികളെയും അവരുടെ അവസ്ഥയും ആരും മറന്ന്‍ കാണില്ലല്ലോ അല്ലേ ? ) അന്നു അവരുടെ ഫോട്ടൊ കണ്ടത് ലക്ഷങ്ങള്‍ മാത്രമാണെങ്കില്‍ ഇന്നു വാട്ട്സാപ്പും മറ്റു മെസേജിങ്ങ് ആപ്പുകളും കൊണ്ട് നിമിഷ നേരം കൊണ്ട് കോടിക്കണക്കിനു ആളുകള്‍ അത് ആസ്വദിക്കും.
അതുപോലെ നിങ്ങളുടെ പഴയ ഫോണ്‍ നിങ്ങളുടെ എത്ര അടുത്ത ഫ്രണ്ടിനോ അനിയനോ പോലും ഗിഫ്റ്റ് ആയി നല്‍കരുത്,ഇന്നത്തെ ഫ്രണ്ട് എന്നും നിങ്ങളുടെ ഉത്തമ ഫ്രണ്ട് ആയിരിക്കണമെന്നില്ല.അനിയന്‍ നിങ്ങളോട് ചോദിക്കാതെ ആ ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നും വരാം.ഈ കഴിഞ്ഞ ദിവസം കൂടി ഒരു പെണ്‍ കുട്ടി കാമുകനു വാട്ട്സാപ്പില്‍ അയച്ച ചിത്രങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ആ കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തത് എല്ലാവരും അറിഞ്ഞു കാണുമല്ലോ .
മറ്റൊന്നു പോലീസുകാര്‍ ചെക്ക് ചെയ്യാനായി ഫോണ്‍ പിടിച്ച് വാങ്ങിയാല്‍ പോലും നിങ്ങളുടെ ഫോണ്‍ നല്‍കേണ്ടതില്ല,ഓര്‍ക്കുക സരിതയുടെ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യപ്പെട്ടത് ഒരു പോലീസ് ഉദ്ദ്യോഗസ്ഥന്‍ വഴിയാണെന്ന ആരോപണം,പോലീസിനു നമ്മുടെ ഫോണ്‍ വാങ്ങി പരിശോധിക്കാന്‍ അധികാരമില്ല,അത് തന്റേടത്തോടെ പറയുക,അതുപോലെ ഫോണ്‍ വോയ്സ് ലോക്ക് / ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിക്കാന്‍ പറ്റിയതാണെങ്കില്‍ അത് മുഖേന ലോക്ക് ചെയ്ത് സൂക്ഷിക്കുക ,നിങ്ങളുടെ ഗാലറിയിലെ ഫോട്ടൊകള്‍ കൂട്ടുകാര്‍ ചോര്‍ത്തിയെടുക്കാനുള്ള അവസരങ്ങള്‍ ഒഴിവാക്കുക,അശ്രദ്ധമായ് ഒരിടത്തും ഫോണ്‍ വച്ചിട്ട് പോകാതിരിക്കുക.ഫോണ്‍ റൂട്ട് ചെയ്തു / ജെയില്‍ ബ്രേക്ക് ചെയ്ത് ഉപയോഗിക്കാതിരിക്കുക,കാരണം അത്തരം നിയന്ത്രണം കളഞ്ഞ ഫോണുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് എളുപ്പം നുഴഞ്ഞ് കയറാം.വിശ്വസ്തരല്ലാത്തവര്‍ തരുന്ന ആപ്ലിക്കേഷന്‍ ഫയലുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.
ഞാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എതിരഭിപ്രായം ഉണ്ടാവാം,പക്ഷേ അതൊന്നും സാധിക്കില്ല / ചെയ്യുന്നില്ല എന്ന്‍ പറയാന്‍ ആര്‍ക്കും ആവില്ല,സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാന്‍ ആവാത്ത കാലമാണു, എന്‍‌ക്രിപ്റ്റ് ചെയ്ത് ഫോര്‍മാറ്റ് ചെയ്ത ഫോണില്‍ നിന്നും ഫയലുകള്‍ റിക്കവര്‍ ചെയ്യാന്‍ സാധിക്കുന്ന സൈബര്‍ ഫോറസിക് സോഫ്റ്റ്‌വെയറുകള്‍ ( സെക്യൂരിറ്റി ഏജന്‍സികള്‍ ഉപയോഗിക്കുന്നവ) വരെ ഇന്നു ടോറന്റില്‍ ലഭ്യമാണു.അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണു.
ഷെയര്‍ ചെയ്യുത് ഈ വിവരം മറ്റുള്ളവരില്‍ ഏത്തിക്കുക..

Friday 7 August 2015

Wednesday 5 August 2015

ആന്‍ഡ്രോയ്ഡില്‍ ബാറ്ററി ചാര്‍ജും ഡാറ്റയും സ്‌റ്റോറേജും പോകുന്ന വഴികള്‍; ഫോണിന്റെ ആരോഗ്യം സൂക്ഷിക്കാന്‍ കരുതിയിരിക്കേണ്ട 65 ആപ്പുകളും ഗെയിമുകളും

പലരും ആന്‍ഡ്രോയ്ഡ് ഫോണുകളെ ഇഷ്ടപ്പെടാന്‍തന്നെ കാരണം ഒട്ടനവധിയായ ആപ്പുകളും ഗെയിമുകളുമാണ്. ലക്ഷക്കണക്കിന് ആപ്ലിക്കേഷനുകളാണ് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി ഇറങ്ങിയിരിക്കുന്നത്. എണ്ണമറ്റ ആപ്പുകള്‍ ദിവസവും ഇറങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഇവ നിങ്ങളുടെ ഫോണിന് നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആപ്പുകളിലും ഗെയിമുകളിലും സിംഹഭാഗവും ഫോണിന്റെ ആരോഗ്യത്തിന് ഹാനികരമാണെന്നാണ് ആന്റി വൈറസ് നിര്‍മാതാക്കളായ എവിജിയുടെ കണ്ടെത്തല്‍.
ഫോണിന്റെ സ്‌റ്റോറേജും ഡാറ്റായൂസേജും കവര്‍ന്നെടുക്കുന്നതാണ് ഇവയില്‍ പല ആപ്പുകളും. ഫേസ്ബുക്കും വാട്‌സ്ആപ്പും കാന്‍ഡി ക്രഷ് സാഗയുമാണ് ഈ പട്ടികയില്‍ മുന്നില്‍ ഇടംപിടിച്ചിരിക്കുന്നതെന്നതാണ് രസകരമായ കാര്യം.
ഫോണ്‍ ഓണ്‍ ചെയ്യുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴും പെര്‍ഫോമന്‍സ് കുറയ്ക്കുന്ന പ്രധാന പത്ത് ആപ്ലിക്കേഷനുകള്‍
ഫേസ്ബുക്ക്
ബിബിഎം
8 ബാള്‍ പൂള്‍
ഇന്‍സ്റ്റാഗ്രാം
ഫേസ്ബുക്ക് മെസഞ്ചര്‍
വി ചാറ്റ്
ഫേസ്ബുക്ക് പേജ്‌സ് മാനേജര്‍
ഊവൂ
കാകാവോ ടോക്ക്
വൈന്‍
ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ പെര്‍ഫോമന്‍സ് കുറയ്ക്കുന്ന പ്രധാന 10 ആപ്പുകള്‍
സ്‌പോട്ടിഫൈ മ്യൂസിക്
ആമസോണ്‍ കിന്‍ഡില്‍
ലൈന്‍
സാംസംഗ് വാച്ച് ഓണ്‍
സ്‌നാപ്ചാറ്റ്
നെറ്റ്ഫഌക്‌സ്
സൗണ്ട് ക്ലൗഡ്
ക്ലീന്‍ മാസ്റ്റര്‍
ടംബ്ലര്‍
പിക്‌സ് ആര്‍ട്ട്
ഫോണ്‍ ഓണ്‍ ആക്കുമ്പോള്‍തന്നെ ബാറ്ററി ചാര്‍ജ് വേഗം കുറയ്ക്കുന്ന പത്തു പ്രധാന ആപ്ലിക്കേഷനുകള്‍
ബീമിംഗ് സര്‍വീസ് (സാംസംഗ്)
സെക്യൂരിറ്റി പ്രോഡക്ട് അപ്‌ഡേറ്റ്‌സ് (സാംസംഗ്)
ഫേസ്ബുക്ക്
കാലാവസ്ഥാ, ക്ലോക്ക് വിഡ്‌ജെറ്റ്
ലുക്ക് ഔട്ട്
വാട്‌സ് ആപ്പ്
ആപ്പ് ലോക്ക്
കാകാവോ ടോക്ക്
വി ചാറ്റ്
ട്രൂ കോളര്‍
ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ബാറ്ററി ചാര്‍ജ് കവരുന്ന പ്രധാന പത്ത് ആപ്ലിക്കേഷനുകള്‍
സാംസംഗ് വാച്ച് ഓണ്‍
ഒഎല്‍എക്‌സ്
ടെല്‍സ്റ്റ്ര
സ്‌നാപ്ചാറ്റ്
വാള്‍മാര്‍ട്ട്
ലൈന്‍
ആമസോണ്‍ കിന്‍ഡില്‍
ബിബിസി ന്യൂസ്
സ്‌പോട്ടിഫൈ മ്യൂസിക്
റെട്രിക്ക
ബൂട്ടപ്പ്, റണ്‍ ഘട്ടങ്ങളില്‍ ഫോണിന്റെ സ്‌റ്റോറേജ് ശേഷി കവരുന്ന പ്രധാന പത്ത് ആപ്ലിക്കേഷനുകള്‍
ടാംഗോ മെസഞ്ചര്‍
ഫേസ്ബുക്ക്
8 ബോള്‍ പൂള്‍
ഇന്‍സ്റ്റാഗ്രാം
വൈന്‍
ഫേസ്ബുക്ക് പേജ്‌സ് മാനേജര്‍
വി ചാറ്റ്
ഗൂഗ്ള്‍ സേര്‍ച്ച്
ഫയര്‍ഫോക്‌സ് ബ്രൗസര്‍
ബിബിഎം
ഉപയോഗിക്കുമ്പോള്‍ സ്‌റ്റോറേജ് ശേഷി കൂടുതല്‍ ഉപയോഗിക്കുന്ന പ്രധാന 10 ആപ്പുകള്‍
സ്‌പോട്ടിഫൈ മ്യൂസിക്
ക്രോം ബ്രൗസര്‍
ലൈന്‍ കാമറ
ആമസോണ്‍ കിന്‍ഡില്‍
സൗണ്ട് ക്ലൗഡ്
ലൈന്‍
ആമസോണ്‍ ഷോപ്പിംഗ്
ട്രിപ് അഡൈ്വസര്‍
ഏവിയരി ഫോട്ടോ എഡിറ്റര്‍
എന്‍എഫ്എല്‍ മൊബൈല്‍
റണ്‍, ബൂട്ട് അപ്പ് സ്റ്റേജുകളില്‍ ഡാറ്റ അധികമായി ഉപയോഗിക്കുന്ന പത്ത് പ്രധാന ആപ്ലിക്കേഷനുകള്‍
ഫേസ്ബുക്ക്
യാഹൂ ജപ്പാന്‍
ഇന്‍സ്റ്റാഗ്രാം
യാഹൂ വെതര്‍
ദ വെതര്‍ ചാനല്‍
അവാസ്റ്റ് മൊബൈല്‍ സെക്യൂരിറ്റി ആന്‍ഡ് ആന്റി വൈറസ്
വെതര്‍ ആന്‍ഡ് ക്ലോക്ക് വിഡ്‌ജെറ്റ്
ഗ്രൂപ്പ് ഓണ്‍
വെതര്‍ ബഗ്
ബീമിംഗ് സര്‍വീസ്
ഉപയോഗിക്കുമ്പോള്‍ ക്രമാതീതമായി ഡാറ്റ ഉപയോഗിക്കുന്ന 10 പ്രധാന ആപ്പുകള്‍
ടംബ്ലര്‍
സ്‌നാപ്ചാറ്റ്
ബിബിസി ന്യൂസ്
നെറ്റ് ഫ്‌ളിക്‌സ്
സ്‌പോട്ടിഫൈ മ്യൂസിക്
സ്‌പോട്ടിഫൈ ലിമിറ്റഡ്
സാംസംഗ് വാച്ച് ഓണ്‍
ക്ലീന്‍ മാസ്റ്റര്‍
ഏവിയരി ഫോട്ടോ എഡിറ്റര്‍
ടിന്‍ഡെര്‍
ഫോണിന്റെ പെര്‍ഫോമന്‍സ് കുറയ്ക്കുന്ന 10 പ്രധാന ഗെയിമുകള്‍
ഹേ ഡേ
ബൂം ബീച്ച്
ക്രോസി റോഡ്
ഫാം ഹിറോസ് സാഗ
കാന്‍ഡി ക്രഷ് സാഗ
കാന്‍ഡി ക്രഷ് സോഡ സാഗ
പെറ്റ് റെസ്‌ക്യൂ സാഗ
മൈ ടോക്കിംഗ് ഏഞ്ചല
ക്ലാഷ് ഓഫ് ക്ലാന്‍സ്
ഡെസ്പികേബിള്‍ മീ
ബാറ്ററി ചാര്‍ജ് കവര്‍ന്നെടുക്കുന്ന 10 പ്രധാന ഗെയിമുകള്‍
കാന്‍ഡി ക്രഷ് സോഡാ സാഗാ
ഹേ ഡേ
പെറ്റ് റെസ്‌ക്യൂ
കാന്‍ഡി ക്രഷ് സാഗാ
ക്ലാഷ് ഓഫ് ക്ലാന്‍സ്
ബൂം ബീച്ച്
ഫാം ഹീറോസ് സാഗ്
ക്രോസി റോഡ്
സോളിട്ടയര്‍
ബബ്ബിള്‍ വിച്ച് 2 സാഗാ
സ്‌റ്റോറേജ് ശേഷി കവര്‍ന്നെടുക്കുന്ന 10 പ്രധാന ഗെയിമുകള്‍
ഡെസ്പിക്കബിള്‍ മീ
മൈ ടോക്കിംഗ് ആഞ്ചല
ഹേ ഡേ
മൈ ടോക്കിംഗ് ടോം
ബൂം ബീച്ച്
ക്രോസി റോഡ്
സബ്ബ് വേ സഫേര്‍സ്
ഫാം ഹീറോസ് സാഗാ
ടെംപിള്‍ റണ്‍ 2
കാന്‍ഡി ക്രഷ് സാഗാ
ഡാറ്റാ കൂടുതല്‍ ഉപയോഗിക്കുന്ന പ്രധാന 10 ഗെയിമുകള്‍
ന്യൂ വേഡ്‌സ് വിത്ത് ഫ്രണ്ട്‌സ്
ക്രോസി റോഡ്
സോളിട്ടയര്‍
ഹേ ഡേ
ക്ലാഷ് ഓഫ് ക്ലാന്‍സ്
ഫാം ഹീറോസ് സാഗാ
കാന്‍ഡി ക്രഷ് സാഗാ
ബൂം ബീച്ച്
പെറ്റ് റെസ്‌ക്യൂ ബീച്ച്
കാന്‍ഡി ക്രഷ് സോഡാ സാഗാ

Tuesday 4 August 2015

#‎VSOP‬ Releasing this August 14th. ‪#‎Arya‬ , ‪#‎Tamannaah‬


സൗജന്യ' വിൻഡോസ് 10 ഒരു ചതിയോ?

 സോഫ്റ്റ്‌വയർ ഭീമൻ മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിൻഡോസ് 10 നെതിരെ പ്രചരിക്കുന്നത് അത്ര നല്ല വാർത്തയല്ല. പുറത്തിറങ്ങി ദിവസങ്ങൾക്കകം 14 ദശലക്ഷം പേർ വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്തെന്ന് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. എന്നാൽ ഇത്രയും കാലം വിൻഡോസ് ഒഎസിന് വൻ തുക ഈടാക്കിയിരുന്ന മൈക്രോസോഫ്റ്റ് പെട്ടെന്ന് സൗജന്യമാക്കിയതിന്റെ രഹസ്യം തേടിയവർ പ്രചരിപ്പിക്കുന്ന വാർത്തകൾ ‍ഞെട്ടിക്കുന്നതാണ്
വിൻഡോസ് 10 സൗജന്യമാക്കിയതിനു പിന്നിൽ വലിയ രഹസ്യങ്ങളുണ്ടെന്നും ഉപഭോക്താക്കളിൽ നിന്നു തന്നെ ഒഎസിന്റെ വില മറ്റൊരു രീതിയിൽ ഈടാക്കാൻ മൈക്രോസോഫ്റ്റ് നീക്കം നടത്തുകയാണെന്നുമാണ് ഒരു സംഘം സാങ്കേതിക വിദഗ്ധർ പറയുന്നത്.
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വിലകൽപിക്കാത്ത ഒഎസാണ് വിൻഡോസ് 10 എന്നാണ് വിലയിരുത്തുന്നത്. വിൻഡോസ് 10 ഇൻസ്റ്റാൾ ചെയ്യുമ്പോഴുള്ള ഡിഫോൾട്ട് സെറ്റിങ് വലിയൊരു ചതിയുടെ ഭാഗമായാണ് മിക്കവരും നിരീക്ഷിക്കുന്നത്. ഹാക്കർമാരുടെയും സ്വതന്ത്രസോഫ്റ്റ്‌വയർ വക്താക്കളുടെയും വെബ്സൈറ്റുകളിലും ബ്ലോഗുകളിലും മുഖ്യചർച്ചാ വിഷയവും ഇതു തന്നെയാണ്.
വിൻഡോസിന്റെ നേരത്തെയുള്ള പതിപ്പുകളിൽ നിന്നു തികച്ചും വ്യത്യസ്തമയ രീതിയിലാണ് വിൻഡോസ് 10 ന്റെ ഇൻസ്റ്റാൾ സെറ്റിങ് ക്രമീകരിച്ചിരിക്കുന്നത്. ഇൻസ്റ്റാൾ ചെയ്യുമ്പോൾ സിസ്റ്റങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ മൈക്രോസോഫ്റ്റ് മറ്റു തേർഡ് പാർട്ടി ആവശ്യങ്ങൾക്ക് ഉപയോഗിച്ചേക്കുമെന്നും ആശങ്കയുണ്ട്.
മൈക്രോസ്ഫ്റ്റിന്റെ പ്രൊഡക്ടുകളും ആപ്പുകളും പരസ്യങ്ങളും പ്രചരിപ്പിക്കാൻ ഉപഭോക്താക്കളുടെ സിസ്റ്റങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്താനാകും. വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് പരസ്യങ്ങൾ നൽകാനും ഇതിലൂടെ സാധിക്കും. ആദ്യമായി ഇൻസ്റ്റാൾ ചെയ്യുമ്പോൾ പരസ്യത്തിനായി പ്രത്യേകം ഐഡി തന്നെ നൽകുന്നുണ്ട്.
ഇതിനെല്ലാം പുറമെ പുതിയ പ്രോഗ്രാമുകളുടെയും ആപ്പുകളുടെ പ്രശ്നങ്ങൾ പഠിക്കാനും നിരീക്ഷിക്കാനും വിൻഡോസ് 10 ൽ പ്രവർത്തിക്കുന്ന സിസ്റ്റങ്ങൾ ട്രാക്ക് ചെയ്യാനും മൈക്രോസോഫ്റ്റിനു സാധിക്കും. വിൻഡോസ് 10ലെ പുതിയ സേവനമായ കൊർട്ടാനയ്ക്ക് ഡിവൈസുകളിലെ ഡാറ്റകൾ ശേഖരിക്കാൻ സാധിക്കും. ഇമെയിൽ, ടെക്സ്റ്റ് മെസേജ്, കലണ്ടർ, കാൾ ലോഗ് എന്നിവയെല്ലാം ശേഖരിക്കും. ഭാവിയിൽ മികച്ച ആപ്പുകൾ പുറത്തിറക്കുന്നതിനു വേണ്ടി ഇത്തരം വിവരങ്ങൾ സഹായിക്കും.
വിൻഡോസ് 10 ലെ സ്വകാര്യ വിവര മോഷണത്തിനെതിരെ ഹാക്കർമാർക്കിടയിൽ വലിയ ചർച്ച നടക്കുന്നുണ്ട്. സ്വകാര്യ, വ്യക്തി വിവരങ്ങൾ ചോർത്തുന്നത് വിദേശ മാധ്യങ്ങളിലെല്ലാം വാർത്തയായിട്ടുണ്ട്. വിൻഡോസ് 10 ഉപയോഗിക്കുന്ന സിസ്റ്റങ്ങളിലെ വൈഫൈ പാസ്‌വേർഡുകൾ വരെ മറ്റുള്ളവർക്ക് ചോർത്താനാകും.