Friday 17 July 2015

മധുര നാരങ്ങ റിവ്യൂ

മധുര നാരങ്ങ റിവ്യൂ
ഓർഡിനറി ടീം വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ഈ സിനിമക്ക് നീലകുറുക്കൻ കേറാൻ പ്രധാന കാരണമായി .തിയറ്ററിൽ ചെന്നപ്പോൾ ആവശ്യത്തിനു തിരക്കും കൂടെ മഴയും.
എന്താണേലും പടത്തിനു കേറി .ടൈറ്റിൽ ഒക്കെ നന്നായി തുടങ്ങി .
ജീവൻ ,സലിം ,കുമാർ എന്നിവരുടെ
ജീവിതത്തിലേക്ക് താമര എത്തുന്നു .അതോടെ അവരുടെ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു .അതിനെ എങ്ങനെ തരണം ചെയുന്നു എന്നതാണ് ഈ സിനിമയിൽ
പറയുന്നത് . ആദ്യ പകുതിയിൽ ഇവരുടെ കളിയും ചിരിയും പറയുമ്പോൾ രണ്ടാം പകുതി കുറച്ചു സീരിയസാവുന്നു. ആദ്യ പകുതിയെക്കൾ നീലകുറുക്കന് ബോധിച്ചത് ചിത്രത്തിന്റെ രണ്ടാം പകുതിയാണ് .
എടുത്ത് പറയേണ്ടത് ചാക്കോച്ചൻ ഒരു മികച്ച നടൻ ആണെന്ന് വിശുദ്ധൻ ചിത്രത്തിലൂടെ തെളിയിച്ചതാണ് .എന്നാൽ പിന്നീട് ചില ചിത്രങ്ങൾ കൈവിട്ടു പോയി.. എന്നാൽ ഈ
സിനിമയിൽ കിടിലം അഭിനയം .
രണ്ടാം പകുതി ശരിക്കും കണ്ണ് നനയിപ്പിച്ചു ജീവൻ എന്ന കഥാപാത്രം . ബിജു
മേനോൻ ,നീരജ് മാധവ് കൊമെടിയിലൂടെ കയ്യടി
നേടിയപ്പോൾ നാരാങ്ങക്ക് ഇരട്ടി മധുരം ഉറപ്പായി .

ചാക്കോച്ചന്റെ കിടിലൻ പ്രകടനം ,മികച്ച
ദ്രിശ്യങ്ങൾ , മനോഹരമായ ഗാനങ്ങൾ , പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രണ്ടാം പകുതിയും ഈ സിനിമയെ കുടുംബ
പ്രേക്ഷകർക്ക് പ്രിയങ്കരമാക്കും . സുഗീതിനു വീണ്ടും ഹിറ്റ് ഉറപ്പായി ഈ സിനിമയിലൂടെ..മി
കച്ച രീതിയിൽ ഈ ചിത്രത്തെ കൊണ്ട് പോകാൻ സുഗീതിനു സാധിച്ചു . ചിത്രത്തിൽ ഉടനീളം പ്രേക്ഷകനെ പിടിച്ചു ഇരുത്താൻ സുഗീതിനു സാധിച്ചു . പ്രേക്ഷകന്റെ കണ്ണ് നനയിപ്പിച്ച തിരക്കഥ ഒരുക്കിയ നിഷാദ് കോയ അഭിനന്ദനം അർഹിക്കുന്നു. ചാക്കോച്ചൻ എന്ന നടന് ഈ ഇടയ്ക്കു കിട്ടിയ മറ്റൊരു മികച്ച റോൾ. പാർവതിയുടെ അരങ്ങേറ്റം കൊള്ളാം. മോശമാക്കിയില്ല .സെന്റി സീൻസ് ഒക്കെ വളരെ നന്നായി തന്നെ ചെയ്തു . എന്താണേലും നീലകുരുക്കന് ഉറപ്പിച് ഈ തവണ സുഗീതിനു ഹിറ്റ് ഉറപ്പിക്കാം
മധുര നാരങ്ങ നല്ല ഉസ്സാർ പടമാണ് കേട്ടോ
ഒരു സാധാരണ പ്രേക്ഷകൻ ആയി മാത്രം ചിത്രം കാണുക.നിങ്ങളുടെ മനസ്സു കീഴടക്കും നീലകുറുക്കന്റെ ഉറപ്പ്

No comments:

Post a Comment