Friday 31 July 2015

മികച്ച പ്രതികരണം നേടി ' അയാൾ ഞാൻ അല്ല ' റിവ്യൂ

"അയാൾ ഞാനല്ല" നടൻ വിനീത് കുമാറിന്റെ പ്രഥമ സം‍വിധാന സംരംഭം ആസ്വാദകർക്ക് നല്ലൊരു അനുഭവമാകുന്ന രീതിയിൽ ചിത്രം ഒരുക്കാൻ വിനീതിന് കഴിഞ്ഞു.തിരിച്ചുവരവ് അതിഗംഭീരമാക്കി ഫഹദ് ഫാസിൽ തനിക്ക് കിട്ടിയ റോൾ ഭംഗിയാക്കി അവതരിപ്പിച്ചു. ഗുജറത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ രസകരമായ ഈ സിനിമയ്ക്ക് തിരക്കഥ തന്നെ നട്ടെല്ല്. പറയത്തക്ക ന്യൂനതകളൊന്നുമില്ലാത്ത മികച്ചൊരു ചിത്രം. പ്രകാശനെന്ന സാധാരണക്കാരനായി ഫഹദ് നന്നായഭിനയിച്ചു അല്ല ജീവിച്ചുവെന്ന് വേണം പറയാൻ.
സിനിമ ഏതായാലും തന്റെ റോൾ പൊളിച്ചടുക്കുക എന്നതാണ് ഫഹദിന്റെ ലൈൻ..... അതിവിടെയും സംഭവിച്ചിരിക്കുന്നു... കൊയിലാണ്ടിക്കാരൻ പ്രകാശനായി ഫഹദും ഫഹദിന്റെ ശബ്ദവും തകർത്തു. ഗുജറാത്തിൽ അമ്മാവന്റെ ടയർ റീ സോളിംഗ് കടയിൽ ജോലി ചെയ്തു ജീവിക്കുന്ന യുവാവാണ് പ്രകാശൻ. അമ്മാവന്റെ മരണശേഷം അമ്മാവനുണ്ടാക്കിയ ഭാരിച്ച കടങ്ങൾ തീർക്കാൻ വേണ്ടി നാട്ടിലുള്ള സ്ഥലം വിൽക്കാമെന്നുദ്ദേശിച്ച് സുഹൃതുക്കളുടെ അടുക്കൽ എത്തുന്നു.തുടർന്ന് നര്മത്തിന്റെ അകമ്പടിയിൽ കഥ പുരോഗമിക്കുന്നു ജീവിത പ്രാരാബ് ധങ്ങളിൽ നിന്ന് കരകയറാൻ ഉള്ള ശ്രേമം ആണ് തുടർന്ന്.ഈ സിനിമയിൽ ഒരു ഗുണ്ട് പയ്യന്റെ ഒരു ഒന്നൊന്നര ഡാൻസ് ഉണ്ട്... മരണ മാസ് എന്നു തന്നെ പറയാം.... നായികമാരെയെല്ലാം കാണാൻ നല്ല ഭംഗി... പ്രത്യേകിച്ച് മൃദുല ഗുജറാത്തി വേഷത്തിൽ വളരെ നന്നായി
പിന്നെ മറിമായത്തിലൂടെ വന്ന ലോലിതനും ( ശ്രീകുമാർ) ചിരിക്കുള്ള വക തന്നു. ഫ്രോഡ് വേഷങ്ങൾ ചെയ്യാനുള്ള ടി.നി. ടോമിന്റെ കഴിവ് അപാരമാണ്... നോബിയും നന്നായിട്ടുണ്ട്‌... പിന്നെ രഞ്ജി പണിക്കർ പുളളി യും നന്നായി നല്ല സ്ക്രീൻ പ്രസൻസ്‌.......
പക്ഷെ ഇതൊന്നുമല്ല വിഷയം ഒരു സംവിധായകൻ എന്ന നിലയിൽ വിനീത് കുമാർ നന്നായി...

സം‍വിധായകനെന്ന നിലയിൽ വിനീത് മികവ് തെളിയിച്ചിരിക്കുന്നു. ഇനിയും കൂടുതൽ മികച്ച സിനിമകൾ അദ്ദേഹത്തിൽ നിന്നും നമ്മുക്ക് പ്രതീക്ഷിക്കാം

No comments:

Post a Comment