Tuesday 21 April 2015

Dulquer Salmaan is Rocking in Both Mollywood and Kollywood!!!!

കേരളക്കരക്കപ്പുറം തമിഴകത്തും തരംഗമായി ദുൽഖർ

മലയാളി നടീ നടന്മാർ തമിഴകത്തും ഒരു കൈ നൊക്കുന്നത്‌ ഒരു പുതുമയല്ല. മമ്മുട്ടിയും മോഹൻ ലാലും മുതൽ നരേൻ വരെ അതിൽ പെടും. ഒരു ചിത്രത്തിലപ്പുറം വിജയിച്ചവർ വളരെ കുറവാണു.

മമ്മുട്ടിയെ മാറ്റി നിർത്തിയാൽ തമിഴകം മലയാളികളെ ഒന്നിലധികം തവണ സ്വീകരിച്ച ചരിത്രം ഇല്ല എന്നു തന്നെ പറയാം. മോഹൻലാൽ കേന്ത്ര കഥാപാത്രമയി അഭിനയിച്ച സിനിമകളൊന്നും തന്നെ തമിഴ്‌ ബോക്സോഫീസിൽ പച്ച തൊട്ടിട്ടില്ല. അവസാനം അഭിനയിച്ച ജില്ല ആവട്ടെ വിജയിയുടെ നിഴലിൽ ഒതുങ്ങുന്ന കഥാപാത്രവും.
സുരേഷ്‌ ഗോപിയും അജിത്തുമായി കൈകോർത്ത്‌ സിനിമക്കിറങ്ങിയെങ്കിലും അതും രണ്ടാം സ്ഥാനക്കരനായി ഒതുങ്ങി പോയി. അവസാനം അഭിനയിച്ച " ഐ" ആവട്ടെ വില്ലൻ വേഷവും.
നരേൻ മലയാളത്തിൽ എന്ന പോലെ തമിഴിലും അദ്യ ചിത്രത്തിനപ്പുറം തരംഗമുണ്ടാക്കാൻ കഴിഞ്ഞില്ല.
പൃത്വിരാജാവട്ടെ അവസാനം അഭിനയിച്ച രാവണനിൽ രണ്ടാം സ്ഥാനമെ ഉള്ളൂ. അതിനു ശേഷം അത്തരം കഥാപാത്രങ്ങൾ വന്നെങ്കിലും പൃത്വി വഴങ്ങിയില്ല. പിന്നീട്‌ ബോള്ളിവുഡ്‌ നോക്കിയപ്പോഴും ക്ലച്ച്‌ പിടിക്കാതെ പോയി.
എന്നാൽ ഇതിനെല്ലാം വിരുദ്ധമായി ദുൽഖർ തന്റെ രണ്ടാമത്തെ ഹിറ്റും തമിഴകത്ത്‌ സ്വന്തമാക്കി. ആദ്യ ചിത്രമായ " വായ്‌ മൂടി പേസവാ" കേരളത്തിൽ ഏറ്റില്ലെങ്കിലും തമിഴിൽ ഹിറ്റായിമാറി. രണ്ടാമത്തെ ചിത്രത്തോടെ ആവട്ടെ തമിഴകത്തും കേരളത്തിലും തരംഗമാവുകയാണു. കൂടാതെ തെലുങ്ക്‌ വേർഷനും വൻ കളക്ഷനാണു കിട്ടി കൊണ്ടിരിക്കുന്നത്‌.

കൂടാതെ തമിഴകത്ത്‌ നിന്നും ഒരുപാടഭിനന്ദനഗളും. സൂര്യയും മണി രത്നവും വാനോളം പുകഴ്തുകയും ചെയ്തു.

മലയാളത്തിൽ അഭിനയിക്കത്ത മലയാളിയായ ആര്യയും മുങ്കാലങ്ങളിൽ മലയാളത്തിൽ മുഖം കാണിച്ചു തമിഴകത്ത്‌ ചേക്കേറിയ മലയാളികളല്ലാത്ത്‌ കമൽ ഹാസനും വിക്രമും ഈ ഗണത്തിൽ പെടുത്തിയിട്ടില്ല.





ഇതെന്താ ഫാമിലി ഫിലിം ഫെസ്റ്റിവലൊ ??? 
തിരുവനന്തപുരം കൈരളി -ശ്രീ-നിള കൊന്പ്ലെക്സിൽ നിന്നുള്ള ദൃശ്യം





No comments:

Post a Comment