Tuesday 7 April 2015

"ഒരു വടക്കന്‍ സെല്‍ഫി" തിയറ്റര്‍ റിവ്യൂ

സ്റ്റാറ്റസ്: 95%
ഷോ ടൈം : 12
തട്ടത്തില്‍ മറയത്ത് ടീം വീണ്ടും ഒന്നിച്ച ഈ ചിത്രം നല്ലൊരു ചിത്രം എന്ന് തന്നെ പറയണം. നല്ലൊരു കാമ്പസ് ഗാനത്തോടെ ചിത്രം തുടങ്ങുന്നു. തുടര്‍ന്ന്‍ രസകരമായ കഥാസന്ദര്‍ഭങ്ങളിലൂടെ ചിത്രം മുന്നോട്ട്പോകുന്നു. നിവിന്‍- അജു കോമ്പിനേഷന്‍ നന്നായി ഈ സിനിമയില്‍ വര്‍ക്ക്‌ ആയിട്ടുണ്ട്‌. വിജയ രാഘവന്‍ അച്ഛന്‍ റോള്‍ അതിമനോഹരമാക്കി. പശ്ചാത്തലസംഗീതം ചെയ്ത ഷാന്‍ റഹ്മാന്‍ സിനിമക്ക് നല്ലൊരു താളം കണ്ടെത്തി. സംവിധാനം ഒരു ശരാശരിക്ക് മുകളില്‍ നിന്നപ്പോള്‍ തിരക്കഥ അതിനെക്കാള്‍ മുകളില്‍ നിന്നു. വിനീത് ശ്രീനിവാസന്റെ കഥാപാത്രവും നല്ല കയ്യടികള്‍ ഏറ്റുവാങ്ങി. രാണ്ടാം പകുതി മോശമാനെന്ന് കുറച്ച് റിവ്യൂകളില്‍ വായിച്ചാണ് ഞാന്‍ പോയത്. പക്ഷെ മോശം എന്ന് പറയാന്‍ ഒന്നുമില്ല. മഞ്ജിമ മോഹന്‍ കരയുന്ന ആ സീനുകളില്‍ മാത്രമാണ് കൂവല്‍ ഉണ്ടായത്, അത് മാത്രമാണ് പോരായ്മ. രണ്ടാം പകുതി കുറച്ച് പദുക്കെയാണ് കടന്നുപോകുന്നതെങ്ങിലും സിനിമയുടെ ടച്ച്‌ കൈവിട്ടു പോകുന്നില്ല. നല്ലൊരു റോഡ്‌ മൂവി ഫീലും സിനിമക്ക് ലഭിച്ചു. സിനിമയുടെ പേര് കേട്ടാല്‍ യുവാക്കളുടെ പടം ആണെന്ന ധാരണ തെറ്റാണ്. എല്ലാ പ്രായക്കാര്‍ക്കും നന്നയി ആസ്വദിക്കാവുന്ന ചിത്രമാണ്‌ ഇത്. സിനിമയുടെ അവസാനം നല്ലൊരു സോഷ്യല്‍ മെസ്സേജ് കൂടി ചിത്രം നല്‍കുന്നു. സിനിമയുടെ ട്രെയിലരില്‍ നിന്ന് വെത്യസ്തമായ കഥ പറഞ്ഞ ചിത്രം. സ്ത്രീ പ്രേക്ഷകരുടെ ഒരു വലിയ നിരതന്നെ സിനിമയുടെ ഒരു വിജയമായി കണക്കാകാം.ക്ലൈമാക്സ്‌ നല്ല ത്രില്ലിംഗ് തന്നെ സമ്മാനിച്ചു. എല്ലകൊണ്ടും തിയറ്ററില്‍ പോയിരുന്ന് മനസ്സുതുറന്ന് ചിരിച്ചാസ്വതിക്കാവുന്ന ഒരു ഹിറ്റ്‌ ചിത്രം
RATING : 6.9/10.....

No comments:

Post a Comment