Friday 24 January 2014

Jai Ho - സിനിമ സല്‍മാന്‍ ഷോ കൊണ്ട് മികച്ച ഒരു entertainer ആകി മാറ്റി... Bluefox Media Review: ..............................................by sreejith rockstar

Jai Ho - Bluefox Media Review:

ഒരു അവെരാജ് സിനിമ സല്‍മാന്‍ ഷോ കൊണ്ട് മികച്ച ഒരു entertainer ആകി മാറ്റി...

തെലുഗില്‍ വന്ന മുരുഗടാസിന്റെ സ്റ്റാലിന്‍ എന്നാ സിനിമയുടെ രീമെക് ആണ് ജൈഹോ... ഒരു മനുഷ്യന്‍ തന്റെ ആശയം ജനങ്ങളിലേക്ക് പകര്‍ന്നു മൊത്തത്തില്‍ ഒരു മാറ്റം സമൂഹത്തില്‍ കൊണ്ട് വരാന്‍ ശ്രമിക്ക്കുന്നു.. ആ ലക്ഷ്യത്തില്‍ എത്തി ചേരാന്‍ അയാള്‍ നടത്തുന്ന ശ്രമങ്ങള്‍ ആണ് സിനിമ... കഥ ഒക്കെ വളരെ പഴയ കഥ തന്നെ... നാട് നന്നാക്കാന്‍ ശ്രമിക്കുന്ന നായകന്‍... അതിനു എതിരെ നില്‍കുന്ന രാഷ്ട്രീയക്കാര്‍.. എന്നാലും സല്‍മാന്‍ തന്റെ സ്ക്രീന്‍ പ്രേസേന്‍സ് കൊണ്ട് നല്ല ഒരു entertainer നമുക്ക് നല്‍കിയിട്ടുണ്ട്..

പോസിറ്റീവ്
എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്... നായിക കൊള്ളാം... സല്‍മാന്റെ മസില് പിടിച്ചുള്ള നടത്തം ആണെങ്കിലും മുഖത്തു അഭിനയം വരുന്നിലെങ്കിലും action രംഗങ്ങള്‍ ഒരു രക്ഷയുമില്ല.. അത്രക്ക് ഹവി action ആണ് സിനിമയില്‍.. അടി ഒക്കെ ഒരു ഒന്നര ton ഉണ്ടാകും.. സല്ലു ആയതുകൊണ്ട് കാണാന്‍ ഒരു ചന്തം ഉണ്ട് fights... സിനെമയുടെ പ്രധാന പ്ലസ്‌ അത് തന്നെ... ഫാമിലി emotions നന്നായി മിക്സ്‌ ചെയ്തിട്ടുണ്ട് സംവിധായകന്‍... കുഴപ്പമില്ലാത്ത സംവിധാനം... നല്ല പാട്ട്...

നെഗറ്റീവ്
ക്ലൈമാക്സ്‌ സീന്‍ കുറച്ചു കടുത്തു പോയി.. പ്രതേകിച്ചു ആര്‍മി വരുന്ന രംഗങ്ങള്‍... സല്‍മാന്റെ ആശയം ഇടകിടക്ക് എല്ലാവരും പറയുന്നത് അരോചകമായി തോന്നി.. ബാകി നെഗറ്റീവ് ഒന്നും കാര്യമായി ഇല്ല..

ഒന്നുമില്ലേലും ഒരു സല്‍മാന്‍ സിനിമയില്‍ നിന്ന് ഇത്രയും നല്ല entertainer പ്രതീക്ഷിച്ചില്ല... റെഡി ബോഡി ഗാര്‍ഡ് ഒക്കെ കണ്ടു തീര്‍ക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല.. ദാബാന്ഗ് സിനിമയ്ക്കു ശേഷം വന്ന മികച്ച സല്‍മാന്‍ മൂവി തന്നെ ആണ് ജൈഹോ എന്നതില്‍ ഒരു സംശയവുംമില്ല.. കുറച്ചു പോരായ്മകള്‍ ഉണ്ടെങ്കിലും സല്‍മാന്റെ action ട്രീറ്റില്‍ എല്ലാം നമുക്ക് മറക്കാം... action രംഗങ്ങളില്‍ തന്നെ വെല്ലാന്‍ ഹിന്ദിയില്‍ ആരും ഇല്ലെന്നു സല്‍മാന്‍ വീണ്ടും തെളിയിച്ചു...

ഒരു തല്ലിപൊളി സിനിമ കാണാന്‍ പോയ എനിക്ക് സല്‍മാന്റെ നല്ല ഒരു entertainer കാണാന്‍ കഴിഞ്ഞു മൊത്തത്തില്‍... ഒരു പ്രതീക്ഷയും ഇല്ലാത്തതു കൊണ്ടാകാം കൂടുതല്‍ ഇഷ്ടപ്പെട്ടു... ഒരു സല്‍മാന്‍ സിനിമ എങ്ങനെ കാണണോ ആ മൈന്‍ഡ് സെറ്റില്‍ പോയി കണ്ടാല്‍ നിങ്ങള്‍ക്കും സിനിമ ഇഷ്ടപെടും.. തീര്‍ച്ച .. non festival non holiday സീസണ്‍ ആയതുകൊണ്ട് ഫസ്റ്റ് ഡേ റെക്കോര്‍ഡ്‌ ഒന്നും പ്രതീക്ഷിക്കണ്ട... 200 കോടി ഉറപ്പായും collect ചെയ്യും... സല്‍മാന്റെ ആരാധകര്‍ക്ക് ഇത് ഒരു ആഘോഷം തന്നെയാണ് .. ബാകി ഉള്ളവര്‍ക്ക് ഒരു actionവിരുന്നും..

No comments:

Post a Comment