Thursday, 2 July 2015

#‎i‬ ‪#‎SUPPORT‬ ‪#‎ANWAR‬ ‪#‎RASHEED‬ പ്രേമം എന്ന സിനിമയുടെ വ്യാജ സീഡി അല്ല , സെൻസർ കോപ്പിയാണ് പുറത്ത് വന്നിരിക്കുന്നത് ... മലയാള സിനിമയിൽ ഇന്നോളം നിർമ്മിക്കപ്പെട്ടിട്ടുള്ള സിനിമകളിൽ ഇത് പോലൊരു സംഭവം അത്യപൂർവ്വമാണ്...

#‎i‬ ‪#‎SUPPORT‬ ‪#‎ANWAR‬ ‪#‎RASHEED‬
പ്രേമം എന്ന സിനിമയുടെ വ്യാജ സീഡി അല്ല , സെൻസർ കോപ്പിയാണ് പുറത്ത് വന്നിരിക്കുന്നത് ...
മലയാള സിനിമയിൽ ഇന്നോളം നിർമ്മിക്കപ്പെട്ടിട്ടുള്ള സിനിമകളിൽ ഇത് പോലൊരു സംഭവം അത്യപൂർവ്വമാണ്....
സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാബുകളിൽ നൽകിയ കോപ്പികളിൽ നിന്നോ , സെൻസർ ബോർഡിൽ നിന്ന് തന്നെയോ ആണ് ഇത് ചോർന്നിരിക്കുന്നത് എന്ന് വ്യക്തമാണ് ....
എന്തു തന്നെ ആയാലും ഇത്തരം ഒരു സാഹചര്യത്തിൽ കുറ്റവാളിയെ നിഷ്പ്രയാസം കണ്ടെത്താമെന്നിരിക്കെ ആഴ്ചകൾ കഴിഞ്ഞിട്ടും നടപടികൾ ഒന്നും ഉണ്ടാകാത്തത് തീർത്തും ദുരൂഹമാണ് ....
ഇവിടെ നമ്മുടെ നാട്ടിലെ ലാബിൽ അയച്ച പ്രിൻറ് അപ്‌ലോഡ്‌ ചെയ്യപ്പെട്ടത് ഇറ്റലിയിൽ നിന്നാണ് ....
ഓരോ ലിങ്കും തിരഞ്ഞു പിടിച്ചു ബ്ലോക്ക്‌ ചെയ്യുമ്പോഴും , ഒരു തരം വൈരാഗ്യ ബുദ്ധിയോടെ വീണ്ടും വീണ്ടും അപ്‌ലോഡ്‌ ചെയ്യപ്പെടുകയാണ് ഉണ്ടായത് ...
അത് കൊണ്ട് തന്നെ , കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളുടെ മൊബൈലുകളിൽ പോലും പ്രേമം എന്ന സിനിമ ഇന്ന് ലഭ്യമായി കഴിഞ്ഞു ...
ഇതിന്റെ പരിണിത ഫലം എന്തെന്നാൽ , ആബാലവൃദ്ധം ജനങ്ങളാൽ തിങ്ങി നിറഞ്ഞിരുന്ന തീയറ്ററുകൾ കേവലം ഒന്നോ രണ്ടോ ദിനങ്ങൾ കൊണ്ട് തന്നെ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയി...
നിർമ്മാതാവിലേക്ക് എത്തിച്ചെരേണ്ടിയിരുന്ന കളക്ഷൻ , പാതി വഴിയിൽ നിന്ന് പോയി....
മലയാള സിനിമയിൽ , കഴിവുള്ള ഏതൊരാൾക്കും, അൽപ്പമൊന്നു ബുദ്ധിമുട്ടിയാൽ കൂടി സിനിമ എടുക്കാനുള്ള ഒരു സാഹചര്യം ഇന്നുണ്ട് ...
ഒരു നാലഞ്ചു വര്ഷം മുൻപ് വരെ ഇതായിരുന്നില്ല സ്ഥിതി ....
ഒരു താരത്തിനോട് പോയി കഥ പറയാനുള്ള സാഹചര്യം പോലും അന്ന് ഉണ്ടായിരുന്നില്ല ....
ആ ഒരു അവസ്ഥയിൽ നിന്ന് ഇന്ന് കാണുന്ന വിപ്ലവാത്മകമായ മാറ്റങ്ങളിലേക്ക് കൊണ്ടെത്തിച്ചത് വിനീത് ശ്രീനിവാസനെയും, ഫഹദ് ഫാസിലിനെയും, ആഷിക് അബുവിനെയും പോലെ ഉള്ള കലാകാരന്മാരുടെ ധീരമായ തീരുമാനങ്ങളാണ് ....
ആ നിരയിലെ ഏറ്റവും പ്രബലമായ പേരാണ് അൻവർ റഷീദ്....
ഇത്രയും sensible ആയ , സത്യസന്ധതയുള്ള കലാകാരന്മാർ മലയാളത്തിൽ വേറെയുണ്ടോ എന്ന് ചോദിച്ചാൽ,. ഇല്ല എന്ന് തന്നെയാകും ഉത്തരം ....
മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന പ്രേമം പോലെ ഒരു ചിത്രത്തിലെ ഓരോ കാലഘട്ടങ്ങളും ഇത്ര മിഴിവോടെ പകർത്താൻ സാധിച്ചത്, പെർഫക്ഷനു വേണ്ടി കാത്തിരിക്കാൻ ക്ഷമയുള്ള ഒരു producer ഉണ്ടായത് കൊണ്ടാണ് ....
റിലീസിംഗ് ഡേറ്റ് തീരുമാനിച്ചിട്ടു കഥയെഴുതുകയും , അടുത്ത ദിവസം ഷൂട്ട്‌ ചെയ്യേണ്ട സീൻ തലേ രാത്രിയിൽ ലൊക്കേഷനിൽ ഇരുന്നു എഴുതിത്തീക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ള മലയാളത്തിൽ, അൻവറിനെ പോലെ ഉള്ള നിർമ്മാതാക്കൾ ഒരു അനുഗ്രഹം തന്നെയാണ് ...
അത്തരം നല്ല നിർമ്മാതാക്കളെയാണ് ഇതുപോലെ ഉള്ള ക്രിമിനൽ പ്രവർത്തികളിലൂടെ ഇല്ലാതാക്കി കളയുന്നത് ....
അൻവറിനെ പോലെ ഉള്ള നിർമ്മാതാക്കളുടെ കൈയ്യിൽ കാശെത്തിയാൽ അത് വീണ്ടും ഇൻവെസ്റ്റ്‌ ചെയ്യപ്പെടുന്നത് സിനിമയിൽ തന്നെ ആയിരിക്കും ...
സിനിമ സ്വപ്നം കണ്ടു നടക്കുന്ന, കഴിവുള്ള അനവധി കലാകാരന്മാർക്ക് ഇവിടെ അവസരം ലഭിക്കുമായിരുന്നു..
ഈ ഒരു സംഭവത്തോടെ ഇതെല്ലാം നഷ്ടമായെന്നും വരാം ...
ഇത്ര വലിയ ഒരു ബാനറിന്റെ സെൻസർ കോപ്പി ലീക്കായിട്ടും ഇവിടെ ഒന്നും സംഭവിക്കില്ലെന്നു മനസ്സിലായാൽ നാളെ ഏതൊരു ചിത്രത്തിന്റെയും പ്രിൻറ്കൾ പുറത്ത് വന്നേക്കാം...
ഒരു പക്ഷെ ചിത്രം തീയറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ കോപ്പി പുറത്ത് വരുന്ന സാഹചര്യം ഉണ്ടായേക്കാം...
അങ്ങനെയൊരു സാഹചര്യം വന്നാൽ...ഇവിടുത്തെ തീയറ്ററുകളുടെ അവസ്ഥയെന്താകും ?
പടങ്ങൾ നിർമ്മിക്കാൻ നിർമ്മാതാക്കൾ മുന്നോട്ടു വരുമോ ?
ഒരു industry തന്നെയങ്ങ് ഇല്ലാതായി പോകാൻ അധികം കാലമൊന്നും വേണ്ടി വരില്ല (ഇതൊന്നും നടക്കില്ല എന്ന് കരുതുന്നവർ പ്രേമം എന്ന ചിത്രത്തിനു സംഭവിച്ച കാര്യം എത്ര വേഗത്തിലാണെന്ന് മാത്രം ചിന്തിച്ചു ചിന്തിച്ചു നോക്കിയാല മതി )
ഫേസ്ബുക്ക് പ്രൊഫൈലിൽ പരസ്യമായി സ്ക്രീൻ ഷോട്ട് ഇടുന്നവർക്ക് ഒരു നോട്ടീസ് അയക്കാൻ പോലും കഴിവില്ലാത്ത നിയമ വ്യവസ്ഥയാണ്‌ നമുക്കുള്ളത് ....
നമ്മുടെ നാട്ടിൽ ഒരിക്കലും വരാൻ ഇടയില്ലാത്ത അന്യഭാഷാ ചിത്രങ്ങൾ ഡൌണ്‍ലോഡ് ചെയ്തു കാണുന്നത് പോലെ ഉള്ള ഒരു പ്രവർത്തി അല്ല ഇത് ...
പുതിയ ആളുകൾ കടന്നു വരണം എന്ന് ആഗ്രഹിക്കുന്ന അൻവറിനെ പോലെ ഉള്ളവരെ തകർക്കാനാഗ്രഹിക്കുന്ന ഒരു ലോബ്ബി തന്നെയുണ്ടിവിടെ ...
സിനിമയെ സ്നേഹിക്കുന്ന....സ്വപ്നം കാണുന്ന ...ഒരാള് പോലും ഇത്തരം പ്രവർത്തിക്കു കൂട്ട് നിൽക്കരുത്...
അൻപതിനായിരവും, ഒരുലക്ഷവും ഒക്കെ കൊടുത്താൽ മാത്രമേ ഇന്ന് ഒരു സംഘടനയിൽ ഒരു കലാകാരന് അംഗമാവാൻ സാധിക്കുകയുള്ളൂ ...
അങ്ങനെ അംഗമായെങ്കിൽ മാത്രമേ ഇവിടെ സിനിമ എടുക്കാൻ സാധിക്കുകയുള്ളൂ ...
ഇങ്ങനെ നാം അംഗമാകുന്ന ഒരു സംഘടനയ്ക്ക് നമ്മുടെ ആപത്തിൽ ക്രീയാത്മകമായി പ്രതികരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനു സംഘടന ??
ഈ അവസരത്തിലാണ് , ഇനി സംഘടനയുടെ പിൻബലം ഇല്ലാതെ സിനിമയെടുക്കും എന്ന അൻവർ റഷീദിന്റെ തീരുമാനത്തിനു പ്രസക്തിയേറുന്നത്..
സിനിമയെടുക്കാൻ ഒരു സംഘടനയുടെയും ആവശ്യമില്ല എന്ന തീരുമാനത്തെ സിനിമയ്ക്കകത്തും പുറത്തും ഉള്ളവർ പിന്തുണയ്ക്കുകയാണ് വേണ്ടത് ...
സിനിമ സ്വപ്നം കാണുന്ന ഏവരും അൻവറിനൊപ്പം നിൽക്കുക...
കൂടുതൽ വിപ്ലവകരമായ മാറ്റങ്ങൾ ഇനിയുള്ള ദിനങ്ങളിൽ സംഭവിക്കട്ടെ ....
I SUPPORT ANWAR RASHEED.

No comments:

Post a Comment