ചെന്നൈ: ലോകമെമ്പാടുമുള്ള 4000 തിയേറ്ററുകളിൽ പ്രദർശനമാരംഭിച്ച ബാഹുബലി
ഇന്ത്യയുടെ അതിവേഗ നൂറുകോടി ചിത്രമെന്ന വിശേഷണത്തിലേക്ക്. കഴിഞ്ഞ ദിവസം
റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസങ്ങൾ കൊണ്ട് കളക്ട് ചെയ്തത് 160 കോടി
രൂപയാണ്. പ്രദർശനം ഒരാഴ്ച പിന്നിടുമ്പോഴേക്കും 200 കോടി ക്ലബ്ബിൽ സ്ഥാനം
നേടുമെന്നാണ് പ്രതീക്ഷകൾ. റിലീസ് ചെയ്ത ദിവസം 50 കോടിരൂപയാണ് ബാഹുബലി
നേടിയെടുത്തത്. ഒന്നാം ദിനത്തിൽ 44.97 കോടി നേടിയ ഷാരൂഖ് ചിത്രം ഹാപ്പി ന്യൂയറിന്റെ റെക്കോർഡിനെയാണ് ബാഹുബലി പിന്നിലാക്കിയത്.
ആദ്യദിനം ഹിന്ദിയിൽ നിന്നുമാത്രം ചിത്രത്തിന്റെ കളക്ഷൻ 5.15 കോടിയാണ്. ഒരു
ഡബ്ബിങ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ആന്ധ്രപ്രദേശിൽ
നിന്നും തെലങ്കാനയിൽ നിന്നുമായി 23. 45 കോടിയും, കർണാടകയിൽ നിന്ന് 5
കോടിയും തമിഴ്‌നാട്ടിൽ നിന്ന് 3.5 കോടിയും ചിത്രം വാരിക്കൂട്ടി.
അമേരിക്കയിൽ നിന്ന് 13 കോടിയാണ് ചിത്രത്തിന് ലഭിച്ച കളക്ഷൻ.
No comments:
Post a Comment