Friday, 17 July 2015

ഹാട്രിക്ക് ഹിറ്റിനായി മമ്മൂട്ടിയുടെ അച്ഛാ ദിന്‍ തിയേറ്ററുകളില്‍... റിവ്യൂ വായിക്കാം


ഒരു സാധാരണ പ്രേക്ഷകന്റെ സത്യസന്ധമായ 'വശച്ചെരിവില്ലാത്ത' അഭിപ്രായം വായിക്കണമെന്നുള്ളവർക്ക്‌ മാത്രം തുടർന്ന് വായിക്കാം..
കടുത്ത മമ്മൂട്ടി ഫാൻസ്‌ ഈ പോസ്റ്റ്‌ തുടർന്ന് വായിക്കണമെന്ന് ഞാൻ നിർബന്ധിക്കുന്നില്ല.. കാരണം അപ്രിയ സത്യങ്ങൾ വേദനാജനകമായിരിക്കും..
'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌' എന്ന ശരാശരി ചിത്രത്തിനു ശേഷം അതേ സംവിധായകന്‌ വീണ്ടും മമ്മൂട്ടി ഡേറ്റ്‌ കൊടുത്തു എന്നത്‌ ഒരു പോലെ അത്ഭുതവും പ്രതീക്ഷയും നല്കി. പക്ഷേ നിർഭാഗ്യവശാൽ തികച്ച നിരാശ മാത്രമാണ് 'അച്ഛാ ദിൻ' പ്രേക്ഷകർക്ക്‌ സമ്മാനിക്കുന്നത്.
കുമ്പസാരം,നേരം,വേഗം,പൈസ പൈസ തുടങ്ങിയ ചിത്രങ്ങളിൽ കണ്ടുപഴകിയ 'പൈസ പ്രശ്നം' തന്നെയാണ്‌ ഈ ചിത്രത്തിന്റേയും പ്രതിപാദ്യവിഷയം.. ആകെ മൊത്തം ഒരു ഡോക്യുമെന്ററി ഫീൽ.. കഥ പിന്നീട്‌ ടെററിസത്തിലേക്കും വഴിമാറി..
പൊതുവേ സുന്ദരനായി കാണാറുള്ള മമ്മൂട്ടി ഈ ചിത്രത്തിൽ വിഗ്ഗ്‌ വച്ചത്‌ കണ്ടാൽ ഈ ലൈൻ കമ്പിയിൽ നിന്നും ഷോക്കടിച്ച്‌ ചത്ത കാക്കയുടെ മേലെ പാണ്ടിലോറി കയറി ചതഞ്ഞ്‌ ഉണങ്ങി ഇരുന്നത്‌ എടുത്ത്‌ തലയിൽ വച്ചതുപോലെ (ശിവൻ സർ.jpg) ഉണ്ടായിരുന്നു..
നല്ല വേഷങ്ങൾ ചെയ്തു മണ്മറഞ്ഞ രതീഷിന്റെ മകന്റെ അഭിനയം കണ്ടാൽ അദ്ദേഹം മറ്റാരെയോ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിനത്‌ കഴിയുന്നില്ലെന്നും തോന്നും.. (കുടവയർ കുറച്ചാൽ നന്ന്)
ബിജിബാലിന്റെ സംഗീതം കൊള്ളാം.. ആദ്യഗാനവും, വേണുഗോപാലിന്റെ ആലാപനത്തിൽ "ഓമനത്തിങ്കൾ കിടാവോ" എന്ന കവിതയും കാതിന്‌ ഇമ്പകരമാണ്‌..
മുഖ്യമന്ത്രിയെ നല്ലവനാക്കി കാണിക്കാനും അതുവഴി പ്രതിപക്ഷത്തെ കരിവാരിത്തേക്കാനുമുള്ള അണിയറക്കാരുടെ പ്രവർത്തനം ആഭാസവും അരോചകവുമായിത്തോന്നി...
'സെക്കന്റ്‌ ക്ലാസ്‌ യാത്ര'യിലൂടെ വെറുപ്പിക്കലിന്റെ ആദ്യാക്ഷരം കുറിച്ച സാജു നവോദയ വീണ്ടും നമ്മെ വെറുപ്പിച്ചു.. ഇനി ഇദ്ദേഹം റോളുകൾ തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ പ്രേക്ഷകമനസ്സിൽ നിന്നും കുഴിച്ചുമൂടപ്പെടാനിടയുണ്ട്‌..
മമ്മൂട്ടിയുടെ ഭാര്യയായി അഭിനയിച്ച ശീതളിനെക്കണ്ടപ്പോൾ വിവാഹപ്രായമായ എനിക്ക്‌ ജാർഖണ്ഡിൽ നിന്നും വിവാഹം കഴിച്ചാൽ മതിയെന്ന് തോന്നി.. ചേരിയിൽ താമസിച്ചിട്ടും വിവാഹം കഴിഞ്ഞ്‌ ഇരുപത്‌ വർഷത്തോളമായിട്ടും എന്താ സൗന്ദര്യം..!!!
ബുദ്ധിപരമെന്ന് തോന്നിക്കാനായുള്ള ചതുരംഗക്കളിയും(?) മതപരമായ ഐക്യം വിളിച്ചോതുന്ന അവസാന രംഗങ്ങളും ഏശുന്നില്ല.
മൊത്തത്തിൽ നോക്കുകയാണെങ്കിൽ പക്വത ലവലേശം കൈവന്നിട്ടില്ലാത്ത മേക്കിംഗ്‌ സ്റ്റെയിൽ ഒരു പഴങ്കഞ്ഞി കുടിക്കുമ്പോലെ തോന്നിച്ചു.
ചുരക്കത്തിൽ, 'അച്ഛാ' പേരിൽ മാത്രം നിലനിർത്താനേ 'അച്ഛാ ദിനിന് സാധിച്ചുള്ളൂ!!
വാൽക്കഷ്ണം:
ചിത്രം കഴിഞ്ഞപ്പോൾ പതിവുപോലെ ഫാൻസുകാർ കയ്യടിക്കുന്നുണ്ടായിരുന്നു.

The Mollywood box office had going through a decent patch right from the end of March with successes like Oru Vadakkan Selfie and Bhaskar The Rascal and went to record a series of successful films in the later months. Then monsoon and Ramzan Month kept the audience away from theater along with the piracy issue of Premam and the theaters were quite empty till July 10. Then came Baahubali and it had really done a great business here.
And now it’s the turn of Mollywood films to show its strength and the first film that came after the holy month of Ramzan was the Mega star Mammootty starrer flick named Acha Dhin conceived by G.Marthandan which had released today all over. The screenplay of the flick was written by Vijjesh who had earlier written a beautiful script of Lal Jose- Mammootty team’s film named Emmanuel. This film is financed by S George who is a close associate of Mammootty over the years.
Acha Dhin revolves around the life of Durga Prasad (Mammootty), a Jharkhand native who had come to Kerala before 20 years and settled here after that. He has a wife as well named Sheethal (Mansi Sharma). He loves this part of the world as his own. He and his wife expecting their first child after so many years of treatment. But when his wife admitted in hospital a sudden emergency comes in her delivery and durga Prasad was in need for big money. In search for that money he many but all disappointed him.
Accidentally he met a group of wanted criminals and while he was trying to catch them in order to get the reward money from the government he ends up in a situation in which he receives money from the criminals itself as money in time is so important for the life of his wife and the baby coming out. With that money his wife comfortably delivers the baby. But durga later finds out that the criminals are on the way to a terrorist attack in Kerala and he sets out of his own to stop them. That form the major part of the story of the flick.
Direction by G.Marthandan is good in but in some parts it seem like lost his control over the proceedings. Same is the case with Vijeesh’s screenplay as it failed specially in the second half. The flick follows tha pattern of a thriller and managed to thrill the spectators at parts. The music director of the film is Bijipal and he had done a neat job with the songs that blends quite well to the story and also to the pace with which the story of the film is going forward. Pradeep Nair’s direction of photography also have to be appreciated as his frames really set the tone of a family thriller nicely.
All actors had played their part without any hiccups and Padmaraj Ratheesh’s performance needs a special mention as he had given another notable performance after the one he gave in Fireman this year. The north Indian heroine of the film Mansi Sharma also had given a very matured show of her acting skills.
Acha Dhin is a film specially for the fans of Mammootty and has the elements for them to get entertained. Some other films also releasing tomorrow and we have to wait and see whether Acha Dhin will give good time to Mammootty or not.
Director : G. Marthandan
Release Date : 17/7/2015
Cast : Mammootty, Mansi Sharma, Padmaraj Ratheesh

No comments:

Post a Comment