Tuesday, 7 October 2014

ഫ് ളിപ്കാര്‍ട്ട് പത്തുമണിക്കൂറിനുള്ളില്‍ നേടിയത് 615 കോടി രൂപFlipkart's The Big Billion Day Sale

ബാംഗ്ലൂര്‍: നൂറുകോടി ബിസിനസ് ലക്ഷ്യമിട്ട് പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ് ളിപ്കാര്‍ട്ട് തിങ്കളാഴ്ച നടത്തിയ ബിഗ് ബില്യണ്‍ ഡേ ഓഫറിന് വന്‍ വരവേല്‍പ്പ്. എന്നാല്‍ പലര്‍ക്കും ആവശ്യമുള്ള സാധനങ്ങള്‍ കിട്ടാതിരുന്നതും ബുക്കു ചെയ്യുന്നതിനിടെ വെബ്‌സൈറ്റ് കിട്ടാതായതുമൊക്കെ വന്‍പ്രതിഷേധനത്തിന് വഴിയൊരുക്കി. അത് തത്സമയം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ പ്രചരിക്കുകയും ചെയ്തു.

ഫ് ളിപ്കാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കച്ചവടമായിരുന്നു ഇതെന്ന് സ്ഥാപകരായ സച്ചിന്‍ ബന്‍സാലും ബിന്നി ബെന്‍സാലും പറഞ്ഞു. രാവിലെ എട്ടിന് തുടങ്ങിയ വില്പന പത്തുമണിക്കൂറിനുള്ളില്‍ തന്നെ 615 കോടി രൂപ കടന്നതായി കമ്പനി വ്യക്തമാക്കി. നൂറുകോടി പേരാണ് തിങ്കളാഴ്ച മാത്രം ഫ്ലൂപ്പ് കാര്‍ട്ട് സൈറ്റ് സന്ദര്‍ശിച്ചത്.

വന്‍ വിലക്കുറവില്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഉല്‍പ്പന്നങ്ങള്‍ മിക്കതും ഉച്ചയോടെ 'സ്‌റ്റോക്കില്ലെ'ന്ന അറിയിപ്പ് വന്നു. പലപ്പോഴും വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയും ചെയ്തു. പലര്‍ക്കും ഇതുമൂലം ബുക്കിങ് നടത്താനായില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നു. അതേസമയം സെര്‍വര്‍ ക്രാഷായില്ലെന്നും ബുക്കിങ് നടപടികള്‍ ചിലപ്പോള്‍ തടസ്സപ്പെടുക മാത്രമാണുണ്ടായതെന്നുമാണ് കമ്പനിയുടെ വിശദീകരണം.

മറ്റു സൈറ്റുകളിലേക്കാള്‍ ഉയര്‍ന്ന വിലയായിരുന്നു ഇതില്‍ ചില ഉത്പന്നങ്ങള്‍ക്കെന്നാണ് പ്രധാന ആരോപണമുയര്‍ന്നത്. രണ്ടു ദിവസം മുമ്പ് വില കൂട്ടിയിട്ടാണ് ഓഫര്‍ വില നിശ്ചയിച്ചതെന്നും ആരോപണമുണ്ട്.

എതിരാളിയായ സ്‌നാപ്ഡീല്‍ തിങ്കളാഴ്ച പ്രഖ്യാപിച്ച ദീപാവലി ഓഫര്‍ ഫ് ളിപ്കാര്‍ട്ടിന്റെ കച്ചവട തന്ത്രത്തില്‍ മുങ്ങിപ്പോയി. മിനുട്ടില്‍ ഒരു കോടി രൂപയുടെ കച്ചവടമെന്നായിരുന്നു സ്‌നാപ്ഡീലിന്റെ പ്രഖ്യാപനം.

No comments:

Post a Comment