Tuesday, 25 February 2014

വാട്ട്‌സ്ആപ്പിന്റെ സൗജന്യ സേവനം ഇനി അഞ്ചു വര്‍ഷത്തേക്ക് read more

അഞ്ച് വര്‍ഷത്തേക്ക് വാട്ട്‌സ്ആപ്പ് ഇനി സൗജന്യമായി ഉപയോഗിക്കാമെന്ന് സുക്കര്‍ ബര്‍ഗിന്റെ വാഗ്ദാനം. ഇതിലൂടെ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. നിലവില്‍ ഒരു വര്‍ഷത്തെ ഉപയോഗം സൗജന്യവും അതു കഴിഞ്ഞാല്‍ പ്രതിവര്‍ഷം 55 രൂപ നിരക്കില്‍ ഈടാക്കുമെന്ന കരാറിലുമാണ് വാട്ട്‌സ്ആപ്പ് നിലവില്‍ സേവനം നല്‍കി വരുന്നത്.ഫേസ്ബുക്ക് വാട്ട്‌സ് ആപ്പിനെ ഏറ്റെടുത്തത് ഏറെ പ്രതീക്ഷകളോടെയാണ് ഉപഭോക്താക്കള്‍ സ്വീകരിച്ചത്. വാട്ട്‌സ്ആപ്പ് ഫേസ്ബുക്കിനെ മറി കടന്നേക്കാം എന്ന തിരിച്ചറിവാകാം സുക്കര്‍ ബര്‍ഗിനെ ഈ ഏറ്റെടുക്കലിന് പ്രേരിപ്പിച്ചത്. ’19 ബില്ല്യണ്‍ ഡോളറിനേക്കാള്‍ വിലമതിക്കുന്നതാണ് വാട്ട്‌സ്ആപ്പ് പക്ഷേ തുച്ഛം വിലക്കാണ് അത് തനിക്ക് ലഭിച്ചത്” വാട്ട്‌സ്ആപ്പിന്റെ വിലയെ കുറിച്ച് സുക്കര്‍ ബര്‍ഗ് ഇങ്ങനെയാണ് പ്രതികരിച്ചത്. കമ്പനി മെസേജ് സ്റ്റോര്‍ ചെയ്യുകയില്ല എന്ന വാട്‌സ്ആപ്പിന്റെ ഡാറ്റാ പോളിസി ഫേസ്ബുക് മാറ്റില്ല. വോയിസ് കോള്‍ സേവനം കൂടി വാട്ട്‌സ്ആപ്പ് ലഭ്യമാക്കുന്നതോടെ മൊബൈല്‍ ഒപ്പ്‌റേറ്റര്‍മാര്‍ക്ക് കനത്ത വെല്ലുവിളി നേരിടേണ്ടി വരും. ഏപ്രില്‍ മുതലാണ് വോയിസ് കോള്‍ സേവനം വാട്ട്‌സ്ആപ്പില്‍ ലഭ്യമാവുക.

No comments:

Post a Comment