മിയാമിയില്‍ ബീബര്‍ അറസ്റ്റിലായ ജനുവരി 23 ന് നല്‍കപ്പെട്ട പരാതിയില്‍
ഇതുവരെ ഒപ്പിട്ടത് 2.30 ലക്ഷത്തില്‍ അധികം ആളുകളാണ്. ബീബര്‍
'മയക്കുമരുന്നിന് അടിമയായ, അപകടകാരിയായ വ്യക്തിയാണ് ,ഞങ്ങളുടെ
കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ചീത്ത മാതൃകയാകുന്ന ഇത്തരം ആളുകളെ
അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും അതുകൊണ്ട് ബീബറിന്റെ ഗ്രീന്‍ കാര്‍ഡ്
റദ്ദ് ചെയ്ത് യുഎസില് നിന്നും പുറത്താക്കണം' എന്നുമാണ് പരാതി. കനേഡിയന്‍
പോപ്പ് താരം ജസ്റ്റിന്‍ ബീബറെ നാടുകടത്താനുള്ള പരാതി അമേരിക്കന്‍
പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് ലഭിച്ചു. വൈറ്റ് ഹൗസിന്റെ ഒഫീഷ്യല്‍
വെബ്‌സൈറ്റില്‍ പരാതികള്‍ സമര്‍പ്പിക്കുന്ന വിഭാഗത്തില്‍ 'വീ ദ പീപ്പിള്‍'
മുഖേനയാണ് പരാതി സമര്‍പ്പിക്കപ്പെട്ടത്. പരാതി സമര്‍പ്പിക്കപ്പെട്ട്്,
മുപ്പത് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ഒപ്പുകള്‍ ലഭിച്ചാല്‍ അമേരിക്കന്‍
സര്‍ക്കാരിന് ആ പരാതി അത്ര എളുപ്പം തള്ളാനാവില്ല. അതുകൊണ്ട് തന്നെ ബീബറുടെ
കാര്യത്തിലുള്ള തീരുമാനം ഇനി വൈറ്റ് ഹൗസിന്റെ കൈയിലാണ്. എന്നാല്‍ ബീബറെ
പുറത്താക്കരുതെന്ന് പറഞ്ഞുകൊണ്ട്് നിവേദനങ്ങള്‍ വേറെയും വെബ്‌സൈറ്റില്‍
ഉണ്ടെങ്കിലും അവയ്‌ക്കൊന്നും ഒരു ലക്ഷം എന്ന കടമ്പ കടക്കാനായിട്ടില്ല.
ഇതിനിടെ ലിമോസില്‍ വച്ച് െ്രെഡവറെ മര്‍ദ്ദിച്ചതിന് ടോറാന്റോയില്‍ ബീബര്‍
അറസ്റ്റിലായിരുന്നു.
No comments:
Post a Comment