Sunday, 26 January 2014

കവർച്ചാ രീതി സെക്യൂരിറ്റിയില്ലാത്ത എ.ടി.എം കൗണ്ടറിലാണ് തട്ടിപ്പ് നടത്തുന്നത്. read more.......

കവർച്ചാ രീതി
സെക്യൂരിറ്റിയില്ലാത്ത എ.ടി.എം കൗണ്ടറിലാണ് തട്ടിപ്പ് നടത്തുന്നത്. എ.ടി.എമ്മിലെ എന്റർ/ഓകെ ബട്ടന് താഴെ പല്ലുകുത്തിയുടെയോ തീപ്പെട്ടി ക്കൊള്ളിയുടെയോ കഷണം തിരുകിവയ്ക്കും. അതോടെ കീ പ്രവർത്തിക്കാതാവും. പണം പിൻവലിക്കാൻ എത്തുന്നവർ പിൻ നന്പരും തുകയും എന്റർ ചെയ്ത ശേഷം ഓകെ ബട്ടൺ പ്രസ് ചെയ്താൽ പണം കിട്ടില്ല. ഇതോടെ എ.ടി.എം പ്രവർത്തനക്ഷമമല്ലെന്ന് കരുതി സ്ഥലം വിടും. ഈ സമയം തട്ടിപ്പുകാർ അകത്ത് കയറി ബട്ടണ് പിറകിലെ തടസം മാറ്റി എന്റർ ചെയ്ത് പണം പിൻവലിക്കും. ഡെബിറ്റ് കാർഡുകൾ സ്വൈപ് ചെയ്യുന്ന കൗണ്ടറുകളിലാണ് ഇത് സാദ്ധ്യമാവുക. എന്റർ‌ പ്രസ് ആവാതെ വരുന്നതോടെ കന്പ്യൂട്ടറിലെ ഡിലേ ഓപ്ഷൻ പ്രവർത്തിക്കും. തുടർന്ന് ഇവർ പണം പിൻവലിക്കുന്നതോടെ നടപടികൾ പൂർത്തീകരിക്കും. പണം എടുത്തത് താനല്ലെന്ന് ഉപഭോക്താവ് പറഞ്ഞാൽ ബാങ്കുകൾക്ക് അംഗീകരിക്കാനുമാവില്ല.

കവർച്ച തടയാൻ
എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കുന്നതിനിടയിൽ ഏതെങ്കിലും കീ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടാൽ ഉടൻ കാൻസൽ- ക്ലിയർ ബട്ടൺ പ്രസ് ചെയ്ത ശേഷം മാത്രമേ കൗണ്ടറിൽ നിന്ന് ഇറങ്ങാവൂ

No comments:

Post a Comment