മൾട്ടി സ്റ്റാർ ചിത്രമല്ലാഞ്ഞിട്ടും ദൃശ്യം നേടിയ ഈ ബഹുമതിയില് അന്തം വിട്ടിരിക്കുകയാണ് സിനിമാ ലോകം.
കേരളത്തിലും ബാംഗ്ലൂരിലും ചെന്നെയിലുമായി നൂറിലധികം തിയറ്ററുകളില് ഡിസംബര് 19ന് പ്രദര്ശനത്തിനെത്തിയ ചിത്രം ആദ്യ ദിനം തൊട്ട് തന്നെ ഗംഭീര കളക്ഷന് നിലനിര്ത്തി. യുവാക്കള്ക്കൊപ്പം കുടുംബ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തതോടെ ദൃശ്യം തരംഗമായി. തൊട്ടടുത്ത ആഴ്ച തന്നെ മുംബൈ, ഡല്ഹി തുടങ്ങി ഇന്ത്യയൊട്ടാകെ ദൃശ്യം ആഞ്ഞടിച്ചു. ജനുവരി ആദ്യവാരം ഇന്ത്യക്ക് പുറത്തുള്ള പ്രമുഖ കേന്ദ്രങ്ങളിലും ഈ അവസ്ഥ ആവര്ത്തിച്ചു. ഗള്ഫ് രാജ്യങ്ങളില് ഒരു മലയാള ചിത്രത്തിന് സമീപകാലത്ത് കണ്ട ഏറ്റുവും വലിയ തിരക്കാണ് ദ്രിശ്യത്തിനു അനുഭവപ്പെട്ടത്.
യൂറോപ്പ്, ഓസ്ട്രേലിയ. അമേരിക്ക തുടങ്ങി മലയാള സിനിമ ഇതുവരെ പ്രദര്ശിപ്പിക്കാത്ത സ്ഥലങ്ങളില് വരെ ദൃശ്യം എത്തി. മോഹന്ലാല്, വിജയ് ടീമിന്റെ ജില്ല വന്നപ്പോഴും ദൃശ്യം പ്രദര്ശിപ്പിക്കുന്ന തിയറ്ററുകളില് ഹൌസ്ഫുള് ബോര്ഡുകള് നിലനിന്നു.
കാമ്പുള്ള തിരക്കഥയ്ക്കൊപ് പം ജീത്തൂ ജോസഫിന്റെ ആവിഷ്ക്കാരവും മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടന്റെ അനായാസകരമായ അഭിനയവും കൂടിയാണ് ദ്രിശ്യത്തിനു തുണയായത്. ഒരു മാസം കൊണ്ട് തന്നെ ചരിത്രമായ ദൃശ്യം ഇനിയുള്ള ദിവസങ്ങളിലും ഈ പ്രകടനം ആവര്ത്തിക്കുമെന്ന് പ്രതീക്ഷിക്കാം. വമ്പന് റിലീസുകള് കാത്തുകിടക്കുന് നതിനിടെ ദൃശ്യത്തിന്റെ പോസ്റ്ററില് 'ദ്രിശ്യവിസ്മയതിന്റെ 100 ദിനങ്ങള്' എന്ന് പതിയുമ്പോള് ഒരു പക്ഷെ മലയാള സിനിമ കണ്ട ഒരു നാഴികക്കല്ലായിരിക്കും രേഖപ്പെടുത്തുക.
കാത്തിരിക്കാം ആ ദിവസത്തിനായി.

No comments:
Post a Comment