Thursday, 7 July 2016

kasaba malayalam review തല്ലിപ്പൊളി പോലീസുകാരനായി മമ്മൂട്ടി| കസബ Live Review നീണ്ട ഇടവേളക്ക് ശേഷം മമ്മൂട്ടിയുടെ ഒരു പക്കാ മാസ്സ് പടം

നവാഗതനായ നിതിൻ രഞ്ജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ചു മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ കസബ ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനെറിൽ ആലീസ് ജോർജ് നിർമ്മിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പ്രതീക്ഷയോടു കൂടിയാണ് പ്രദർശനശാലകളിൽ എത്തിയത്. തമിഴ് നടി വരലക്ഷ്മി ശരത് കുമാറും കന്നഡ നടി നേഹ സക്സേനയുമാണ് ചിത്രത്തിലെ നായിക വേഷങ്ങൾ കൈകാര്യം ചെയ്തത്.
രാജൻ സക്കറിയ എന്ന താന്തോന്നിയായ സർക്കിൾ ഇൻസ്‌പെക്ടർ പാലക്കാട് നിന്നും ഒരു കേസ് അന്വേഷത്തിന്റെ ഭാഗം ആയി കേരള- കർണാടക അതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിൽ എത്തുന്നു. അവിടെ വെച് നമ്പ്യാർ എന്ന രാഷ്ട്രീയ നേതാവിന്റെ വെപ്പാട്ടിയായ കമല എന്ന കഥാപാത്രത്തെ കണ്ടു മുട്ടുന്നതോടെ രാജൻ സക്കറിയയുടെ അങ്കം നമ്പ്യാരും ആയി മാറുന്നു..അതിനിടയിൽ താൻ അന്വേഷിക്കുന്ന കേസിനു ആവശ്യമായ വിവരങ്ങളും ലഭിക്കുന്ന രാജൻ സക്കറിയ നടത്തുന്ന നീക്കങ്ങളും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
എന്നും മികച്ച സംവിധായകരെ മലയാള സിനിമക്ക് സംഭാവന ചെയ്തിട്ടുള്ള മമ്മൂട്ടി ഈ ചിത്രത്തിലൂടെ മറ്റൊരു യുവ പ്രതിഭയെ കൂടി നമ്മുക്ക് സമ്മാനിച്ചു എന്നു നിസംശയം പറയാം. അത്ര മികച്ച ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആയി ആണ് നിതിൻ കസബ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ മാസ്സ് എലമെന്റുകളും ഉൾപ്പെടുത്തിയാണ് നിതിൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കോമഡിയും ആക്ഷനും പഞ്ച് ഡയലോഗുകളും കൊണ്ടു സമ്പന്നമാണ് ഈ ചിത്രം. മമ്മൂട്ടി എന്ന താരത്തെ പൂർണ്ണമായും ഉപയോഗിച്ച നിതിൻ അച്ഛനായ രഞ്ജി പണിക്കരുടെ ഉള്ളിലെ ആ തീപ്പൊരി തന്റെ കയ്യിലും ഉണ്ടെന്നു തെളിയിച്ചു. ഒരിക്കലും ചിത്രത്തിന്റെ വേഗത താഴെ പോകാതെ പ്രേക്ഷകന്റെ ആവേശത്തിന്റെ മുൾമുനയിൽ നിർത്താൻ നിതിന് സാധിച്ചു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം.
മമ്മൂട്ടി എന്ന നടന്റെ അപാര പെർഫോമൻസ് തന്നെ ആണ് കസബയുടെ ഏറ്റവും മികച്ച ഗുണം. രാജൻ സക്കറിയ ആയി തകർത്തു വാരിയ പ്രകടനം തന്നെയാണ് മമ്മൂട്ടി നൽകിയത്..നടത്തത്തിലും , ചലനങ്ങളിലും സംഭാഷണ ശൈലിയിലും ഒക്കെ രാജൻ സക്കറിയ ആയി മമ്മൂട്ടി ജീവിച്ചു എന്നു തന്നെ പറയാം. വരലക്ഷ്മി ശരത് കുമാർ തന്റെ മലയാളം അരങ്ങേറ്റം അതിഗംഭീരമാക്കി. നെഗറ്റീവായ ഒരു വേഷമെടുത്തു ശ്കതമായ പ്രകടനം കാഴ്ച വെക്കുക എന്ന വെല്ലുവിളി വരലക്ഷ്മി വിജയകരമായി തന്നെ പൂർത്തിയാക്കി. മക്ബൂൽ സൽമാൻ, സിദ്ദിഖ് , ജഗദീഷ്, ഷഹീൻ, നേഹ സക്‌സേന, സമ്പത് എന്നിവരും മിന്നുന്ന പ്രകടനം തന്നെയാണ് തങ്ങളുടെ കഥാപാത്രങ്ങളായി നൽകിയത്. രാഹുൽ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതം അതിഗംഭീരം ആയിരുന്നു. ചിത്രത്തിനെ മാസ്സ് എഫക്ടിനെ വേറെ ലെവെലിലേക്കു ഉയർത്തിയ സംഗീതം ആയിരുന്നു രാഹുൽ രാജിന്റെ സംഭാവന. സമീർ ഹഖ് ഒരുക്കിയ ദൃശ്യങ്ങളും ചിത്രത്തെ കൂടുതൽ സ്റ്റൈലൈസ്ഡ് ആക്കാൻ സഹായിച്ചു.
കസബ ഒരു മിന്നുന്ന മമ്മൂട്ടി ഷോ ആണ്..മെഗാ സ്റ്റാർ തന്റെ ആരാധകർക്കായി കാഴ്ച വെച്ച ഒരു കിടിലൻ ഷോ. മാസ്സ് മസാല ആക്ഷൻ ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന എല്ലാ പ്രേക്ഷകരെയും കസബ തൃപ്തിപ്പെടുത്തും എന്നു ഉറപ്പാണ്. അപ്പോൾ ധൈര്യം ആയി ടിക്കറ്റ് എടുക്കാം ഈ കസബ കാണാൻ.

No comments:

Post a Comment