ചാര്‍ളി Review
ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്‍റെ ഇത്രെയും കാത്തിരുന്ന ഒരുചിത്രംവേറെയില്ല. അങ്ങേയറ്റം പ്രതീക്ഷകല്‍ക്കൊടുവില്‍ എത്തിയ "ചാര്‍ളി" ക്രിസ്മസ് റിലീസായി നമ്മളിലെക്കെത്തി.
ആകര്‍ഷണ പ്രണയത്തിന്‍റെ കാത്തിരിപ്പാണ്ചാര്‍ളി. സാധാരണ പ്രണയ ചിത്രങ്ങളില്‍ നിന്നുള്ള വ്യത്യസ്തത തന്നെയാണ് ചാര്‍ളിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചിത്രമാക്കുന്നത്.
പാര്‍വതിയുടെ ടെസ്സ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്. ടെസ്സയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചാര്‍ളി എന്നയാള്‍ വരുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രം നമുക്ക്മുന്നില്‍ പങ്കുവെക്കുന്നത്. തീരെ മടുപ്പിക്കാത്ത കഥപറച്ചില്‍ രീതിയും കഥയോട് ഇഴചേര്‍ന്ന നില്‍ക്കുന്ന വിശ്വലുകളും അതിനു അകമ്പടിയായുള്ള പശ്ചാത്തല സംഗീതവും ചിത്രത്തെ അവിസ്മരണീയമാക്കുന്നു.
മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകനെപറ്റി തന്നെയാണ് ആദ്യം പറയേണ്ടത്. ഉണ്ണി ആറിന്‍റെ തിരക്കഥ മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായന്‍റെ കയ്യില്‍ ഭദ്രമായിരുന്നു.
തന്‍റെ മൂന്നാം ചിത്രവും സൂപ്പര്‍ ഹിറ്റ് ആക്കി മാര്‍ട്ടിന്‍
ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്ത് മുന്നറിയിപ്പിന് ശേഷം മലയാളി പ്രേക്ഷകരെ "ചാര്‍ളി"യിലൂടെ വീണ്ടും വിസ്മയിപ്പിച്ചു
ദുല്‍ഖര്‍ സല്‍മാന്‍ എന്ന നടന്‍റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിലൊന്നാണ് ചാര്‍ളി. കാറ്റിനെ പോലെ പറന്നു നടക്കുന്ന, താന്‍ ജീവിക്കുന്ന ഈ നിമിഷം മാത്രമേ നമ്മുടെ കയ്യിലുള്ളു എന്ന്‍ വിചാരിച്ച് ജീവിതത്തെ ആഘോഷമായി കാണുന്ന ചാര്‍ളി എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവിസ്മരണീയമാക്കി. മറ്റുള്ളവരുടെ സന്തോഷത്തിനായി എന്തും ചെയ്യുന്ന ചാര്‍ളി ദുല്‍ഖര്‍ എന്ന നടന്‍റെ കരിയര്‍ ഗ്രാഫിലെ ഏറ്റവും മികച്ചതാവുംഎന്നതില്സംശയമി
പാര്‍വതിയുടെ ടെസ്സ എന്ന കഥാപാത്രം തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കാഞ്ചനമാല എന്ന കഥാപാത്രത്തിന് ശേഷം ടെസ്സ എന്ന കഥാപാത്രവുമായി പാര്‍വതി വന്നപ്പോള്‍പ്രതീക്ഷകള്‍ വാനോളമായിരുന്നു. പ്രതീക്ഷകള്‍ക്കും മീതെയായിരുന്നു പാര്‍വതിയുടെ പ്രകടനം. അതിഗംഭീരം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. ടെസ്സ എന്ന കഥാപാത്രം മലയാളി മനസ്സുകളില്‍ തങ്ങി നില്‍ക്കും തീര്‍ച്ച.
അജു-സാറ ജോഡി പോലെ മലയാളി മനസ്സുകളെ കീഴടക്കും ഈ ചാര്‍ളി ടെസ്സ ജോഡി
ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്ത അപര്‍ണ ഗോപിനാഥ്, ചെമ്പന്‍ വിനോദ്, സൗബിന്‍ ശാഹിര്‍, നെടുമുടിവേണു തുടങ്ങി ബാക്കി അഭിനയിച്ചവരെല്ലാം തങ്ങളുടെ റോളുകള്‍ അതിഗംഭീരമാക്കി.
ഇനി എടുത്ത് പറയേണ്ടത് സംഗീതവും ക്യാമറയുമാണ്.
Musical Love Story എന്ന ടാഗ് ലൈനുമായി വന്നെത്തിയ ചിത്രത്തില്‍ സംഗീതം അതിഗംഭീരമായിരുന്നു. ഗോപി സുന്ദര്‍ എന്ന സംഗീത സംവിധായകന്‍ പാട്ടുകള്‍ കൊണ്ടും BGM ഉം പൊളിച്ചു.
ജോമോന്‍ ടി ജോണ്‍ എന്ന ചായഗ്രാഹകനെ പറ്റി പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. ജോമോന്‍റെ ഫ്രെയിമുകള്‍ പ്രേക്ഷക മനസ്സുകളെ കീഴടക്കി.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതൊരു മാജിക്കല്‍ ലവ് സ്റ്റോറി ആണ് അഥവാ ഇത് പ്രേമത്തിന്‍റെ മാജിക്കാണ് .
ഏതൊരു മനസ്സിലും ഏത് പ്രായത്തിലും പ്രണയമുണ്ട് എന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ചാര്‍ളി.
No comments:
Post a Comment