ദുൽഖറിന്റെ ചാര്ലി റിലീസിങ് നീളും,
അതെന്താ?
മാര്ട്ടിന് പ്രകാട്ട് സംവിധാനം ചെയ്യുന്ന
ചാര്ലി ഏറെ പ്രതീക്ഷയോടയാണ്
കാത്തിരിക്കുന്നത്. ഡിസംബര് 18ന് ചിത്രം
റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല് ഇപ്പോള് അറിയുന്നത് ചിത്രത്തിന്റെ
റിലീസിങ് ഡിസംബര് 24ലേക്ക് മാറ്റി
എന്നാണ് അറിയുന്നത്.
സംസ്ഥാനത്തെ എ-ക്ലാസ് തിയേറ്ററുകാര്
അനിശ്ചിത കാല സമരം നടത്തുന്നതാണ്
ചിത്രത്തിന്റെ റിലീസിങ് നീട്ടാന് കാരണം.
ക്ഷേമ നിധിയുമായി ബന്ധപ്പെട്ട് തദ്ദേശ
സ്ഥാപനങ്ങളുമായി ഉണ്ടായ പ്രശ്നത്തെ
തുടര്ന്നാണ് തിയേറ്ററുകാര് ഇപ്പോള്
സമരത്തിനിറങ്ങുന്നത്. ഇതോടെ ക്രിസ്മസിന്
റിലീസ് ചെയ്യാന് തീരുമാനിച്ചിരുന്ന
ചിത്രങ്ങളെല്ലാം
പ്രതിസന്ധിയിലായിരിക്കുന്നു.
ദുല്ഖര് വ്യത്യസ്ത ലുക്കില് എത്തുന്ന ചിത്രത്തില്
പാര്വതിയാണ് നായിക വേഷം
അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തില്
മമ്മൂട്ടിയും പൃഥ്വിരാജും അതിഥി വേഷത്തില്
എത്തുന്നുവെന്നും വാര്ത്തകളുണ്ടായിരുന്നു.
എന്നാല് ഈ വാര്ത്ത നിഷേധിച്ച്
സംവിധായകന് മാര്ട്ടിന് പ്രാകാട്ട് രംഗത്ത്
എത്തിയിട്ടുണ്ട്.
ചാര്ലി ഒരു മനോഹരമായ പ്രണയ
ചിത്രമാണെന്നാണ് മാര്ട്ടിന് പ്രകാട്ട്
പറയുന്നത്. എന്നാല് പ്രേക്ഷകരിലുള്ള അമിതാ
പ്രതീക്ഷ ചാര്ലി ടീമിനെ
ആശങ്കയിലാക്കുന്നുവെന്നും മാര്ട്ടിന് പറഞ്ഞു.
അതെന്താ?
മാര്ട്ടിന് പ്രകാട്ട് സംവിധാനം ചെയ്യുന്ന
ചാര്ലി ഏറെ പ്രതീക്ഷയോടയാണ്
കാത്തിരിക്കുന്നത്. ഡിസംബര് 18ന് ചിത്രം
റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.
എന്നാല് ഇപ്പോള് അറിയുന്നത് ചിത്രത്തിന്റെ
റിലീസിങ് ഡിസംബര് 24ലേക്ക് മാറ്റി
എന്നാണ് അറിയുന്നത്.
സംസ്ഥാനത്തെ എ-ക്ലാസ് തിയേറ്ററുകാര്
അനിശ്ചിത കാല സമരം നടത്തുന്നതാണ്
ചിത്രത്തിന്റെ റിലീസിങ് നീട്ടാന് കാരണം.
ക്ഷേമ നിധിയുമായി ബന്ധപ്പെട്ട് തദ്ദേശ
സ്ഥാപനങ്ങളുമായി ഉണ്ടായ പ്രശ്നത്തെ
തുടര്ന്നാണ് തിയേറ്ററുകാര് ഇപ്പോള്
സമരത്തിനിറങ്ങുന്നത്. ഇതോടെ ക്രിസ്മസിന്
റിലീസ് ചെയ്യാന് തീരുമാനിച്ചിരുന്ന
ചിത്രങ്ങളെല്ലാം
പ്രതിസന്ധിയിലായിരിക്കുന്നു.
ദുല്ഖര് വ്യത്യസ്ത ലുക്കില് എത്തുന്ന ചിത്രത്തില്
പാര്വതിയാണ് നായിക വേഷം
അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തില്
മമ്മൂട്ടിയും പൃഥ്വിരാജും അതിഥി വേഷത്തില്
എത്തുന്നുവെന്നും വാര്ത്തകളുണ്ടായിരുന്നു.
എന്നാല് ഈ വാര്ത്ത നിഷേധിച്ച്
സംവിധായകന് മാര്ട്ടിന് പ്രാകാട്ട് രംഗത്ത്
എത്തിയിട്ടുണ്ട്.
ചാര്ലി ഒരു മനോഹരമായ പ്രണയ
ചിത്രമാണെന്നാണ് മാര്ട്ടിന് പ്രകാട്ട്
പറയുന്നത്. എന്നാല് പ്രേക്ഷകരിലുള്ള അമിതാ
പ്രതീക്ഷ ചാര്ലി ടീമിനെ
ആശങ്കയിലാക്കുന്നുവെന്നും മാര്ട്ടിന് പറഞ്ഞു.
No comments:
Post a Comment