വിഷു ദിനത്തില്‍ പതിവ് പോലെ രാവിലത്തെ ആദ്യ ഷോ കാണാന്‍ പോകുമ്പോള്‍ ഭാസ്കര്‍ ദി റാസ്കല്‍ എന്ന ഈ സിനിമയുടെ വിജയത്തെ കുറിച്ചോ ഈ സിനിമയുടെ സ്വഭാവത്തെ കുറിച്ചോ ഒന്നും സംശയം ഉണ്ടായിരുന്നില്ല. പക്ഷെ, മമ്മൂട്ടി എന്ന പ്രിയപ്പെട്ട നടനെ സംബന്ധിച്ചിടത്തോളം ഈ സിനിമയുടെ വിജയം അനിവാര്യം തന്നെയായിരുന്നു. "എന്നും എപ്പോഴും" എന്ന ചിത്രത്തിന് ശേഷം 2015ലെ മികച്ച ഒരു കുടുംബചിത്രം എന്ന് പറയാം "ഭാസ്കര്‍ ദി റാസ്‌കല്‍"നെ.
വിദേശത്ത് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ വന്നു സാമ്പത്തിക ഇടപാട് ആരംഭിച്ചു സമ്പന്നനായ വെക്തിയാണ് റാസ്‌കല്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഭാസ്കര്‍. ജീവിതം വരച്ചുകാട്ടുന്ന സിനിമകള്‍ അപൂര്‍വ്വമാകുന്ന മലയാള സിനിമയില്‍, ഒരു മുഴുനീള ചിരിപ്പടം എന്ന രീതിയില്‍ തുടങ്ങിയ ഭാസ്കര്‍ ദി റാസ്കല്‍ ഒരു ഹിന്ദി സിനിമ പോലെ ഭാവം മാറുന്ന കാഴ്ചയാണ് രണ്ടാം പകുതിയില്‍ കണ്ടത്. ഇടവേളക്ക് തൊട്ടുമുന്‍പുള്ള ട്വിസ്റ്റും ശ്രദ്ധേയമായിരുന്നു ... ആദ്യ പകുതി രസകരമായിരുന്നു.. അമിത പ്രതീക്ഷകള്‍ ഒന്നുമിലാതെ അവസാനിക്കുന്ന ഒരു മനോഹര കുടുംബ ചിത്രമാണ് ഭാസ്കർ ദി റാസ്ക്കൽ.
നായിക എന്ന നിലയില്‍ നയന്‍താര ശക്തമായ സ്ത്രീ കഥാപാത്രത്തെ മനോഹരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു .സിറ്റുവേഷന്‍ കോമഡിയുടെ അതിപ്രസരം തന്നെയായിരുന്നു ഈ സിനിമയില്‍ , നേതൃത്വം നല്‍കിയത് ഹരിശ്രീ അശോകനും പാഷാണം ഷാജിയും കലാഭവന്‍ ഷാജോനുമൊക്കെ .. ചിലതൊക്കെ ഏല്‍ക്കാതെ പോയി എങ്കിലും അനിഖ , സനൂപ് എന്നീ കുട്ടിതാരങ്ങള്‍ കഥയുടെ ഗതി മാറ്റി കൊണ്ട് പോയത് വളരെ രസകരമായിട്ടായിരുന്നു.
നല്ല കോമഡി ഫസ്റ്റ് ഹാഫും കുറച്ച് സീരിയസ് സെക്കന്റ് ഹാഫുമായി കഥ നല്ല രീതിയില് തന്നെ കൊണ്ടുപോവാന് സിദ്ധിക്കിന്ന് സാധിച്ചു..
ആക്ഷന്‍ രംഗങ്ങള്‍ നല്ല നിലവാരം പുലര്‍ത്തിയെങ്കിലും , ഇതിലെ രണ്ടാം പകുതിയിലെ അധോലോക ബന്ധവും ക്ലീഷേ ക്ലൈമാക്സും സിനിമയുടെ നിറം കെടുത്തിയ പോലെ തോന്നി . ബോഡി ഗാര്‍ഡ് പോലെ അതി മനോഹരമായ ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ച ഈ പ്രേക്ഷകന്‍റെ അഭിപ്രായം മാത്രമാണ് ഇത്. ഏതായാലും ഈ വിനോദസിനിമ ആരാധകരെ പോലെ പ്രേക്ഷകരെകരെയും പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തി എന്ന് നിസംശയം പറയാം. അത് കൊണ്ട് തന്നെ ഈ വിഷു ചിത്രം വിജയ ചിത്രമായിരിക്കുമെന്നും..
അമിതപ്രതീക്ഷകളോന്നുമില്ലാത
Housefull Shows All Over Kerala
Thank you Everyone For The Extreme Positive reviews !!
Once Again Mammukka Is Proving that.. He is the No.1 Crowd Puller
No comments:
Post a Comment