Saturday, 2 April 2016

‎KingLiar malayaam movie Review‬ ‪#‎Kingliar‬ ‪#‎Dileep‬രാജ നുണയൻ..കിംഗ്‌ ലയർ..സിദ്ദിക്ക്-ലാൽ കൂട്ടുകെട്ട് 22 വര്ഷങ്ങള്ക്ക് ശേഷം ഒന്നിച്ചു ഒരുക്കിയ ദിലീപ് നായകൻ ആയ ഈ ചിത്രം

രാജ നുണയൻ..കിംഗ്‌ ലയർ..സിദ്ദിക്ക്-ലാൽ കൂട്ടുകെട്ട് 22 വര്ഷങ്ങള്ക്ക് ശേഷം ഒന്നിച്ചു ഒരുക്കിയ ദിലീപ് നായകൻ ആയ ഈ ചിത്രം ആണ് ഈ അവധിക്കാലം ആഘോഷിക്കാൻ ഏപ്രിൽ മാസത്തിൽ മലയാള സിനിമയിൽ വിരുന്നെത്തിയ ആദ്യ ചിത്രം. ദിലീപ് എന്നാ നമ്മുടെ പ്രീയപെട്ട ജനപ്രിയ നായകനും പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ കേരളത്തിൽ തരംഗം ആയി മാറിയ മഡോണ സെബാസ്റ്യനും സിദ്ദിക്ക്-ലാൽ ചിത്രത്തിലൂടെ ഒരുമിച്ചു നമ്മുക്ക് മുന്നില് എത്തുമ്പോൾ ആവേശവും പ്രതീക്ഷയും വാനോളം ആയിരിക്കുമല്ലോ..
ചിത്രം പറയുന്നത് നാക്ക്‌ വളച്ചാൽ നുണ മാത്രം പറയുന്ന ഒരാളുടെ കഥ ആണ്..പക്ഷെ ഏറ്റവും തമാശ എന്തെന്ന് വെച്ചാൽ അവന്റെ പേര് സത്യ നാരായണൻ എന്നാണ്..നമ്മുടെ ദിലീപേട്ടൻ ആണ് സത്യ നാരായണനെ അവതരിപ്പിക്കുന്നത്‌..അഞ്ജലി എന്ന കഥാപാത്രം ആയി ആണ് മഡോണ നമ്മുക്ക് മുന്നില് എത്തുന്നത്‌..ചിത്രം തുടങ്ങുന്നത് ദുബായ് ഇൽ ഉള്ള ആനന്ദ്‌ വര്മയുടെ കുടുംബത്തിലെ ഒരു പ്രശ്നത്തിൽ നിന്നാണ്..പിന്നീട് കഥ സത്യ നാരായണന്റെ ജീവിതത്തിലേക്ക് വരുന്നു..നുണകൾ പറഞ്ഞും തട്ടിപ്പുകൾ നടത്തിയും ജീവിക്കുന്ന ആളാണ്‌ സത്യ..അങ്ങനെ ഉള്ള സ്ഥ നാരായണൻ അഞ്ജലി യും ആയി പ്രണയം ആകുന്നു..അവളോട്‌ പറഞ്ഞിരിക്കുന്ന അവന്റെ പേരും ജോലിയും എല്ലാം നുണകൾ ആണ്..ആ നുണകൾ അവള അറിയാതെ ഇരിക്കാൻ പാട് പെടുന്ന സമയത്ത് ആണ് ആനന്ദ്‌ വർമ അവന്റെ ജീവിതത്തിൽ കടന്നു വരുന്നതും ഒരു പ്രത്യേക സാഹചര്യത്തിൽ അയാളുമായി ചേർന്ന് ഒരു ഒരു കരാറിൽ എത്തേണ്ടി വരികയും ചെയ്യുന്നത്..തന്റെ പ്രണയത്തിനു വേണ്ടിയും ആനന്ദ്‌ വര്മയുടെ കുടുംബത്തിനു വേണ്ടിയും സത്യ നാരായണൻ കളിക്കുന്ന കളികൾ ആണ് പിന്നീട് ചിത്രം പറയുന്നത് .
സിദ്ദിക്ക്-ലാൽ കൂട്ടുകെട്ട് തങ്ങളുടെ പുനസമാഗമം ഗംഭീരം ആക്കി എന്ന് പറയാതെ വയ്യ...തങ്ങള് ഒന്നിച്ചാൽ വീണ്ടും മലയാള സിനിമയിൽ ചിരിയുടെ ഉത്സവം വിരിയും എന്നവർ കാണിച്ചു തന്നു..സിദ്ദിക്ക് -ലാൽ കൂട്ടുകെട്ട് ഒരുക്കിയ തിരക്കഥയിൽ ലാൽ ഈ ചിത്രം സംവിധാനം ചെയ്തപ്പോൾ നമ്മുക്ക് ലഭിച്ചത് എല്ലാം തികഞ്ഞ ഒരു ഉത്സവ വിനോദ ചിത്രം..പുതു തലമുറക്കും കുട്ടികള്ക്കും കുടുബങ്ങല്ക്കും വേണ്ടതെല്ലാം കിംഗ്‌ ലയരിലൂടെ നല്കാൻ സിദ്ദിക്ക്-ലാൽ ടീം നു കഴിഞ്ഞു എന്നത് അഭിനന്ദനാർഹം ആയ കാര്യം..തങ്ങളുടെ വർഷങ്ങൾ നീണ്ട അനുഭവ സമ്പത്ത് കഥ പറഞ്ഞ രീതിയിലും കഥാപാത്രത്തെ സൃഷ്‌ടിച്ച മിടുക്കിലും എല്ലാം അവർ കാണിച്ചു തന്നു..ഓരോടതും രസച്ചരട് പൂട്ടാതെ മുനോട്ട് പോയ ചിത്രം പ്രേക്ഷകന് അക്ഷരാർഥത്തിൽ രണ്ടര മണിക്കൂർ നല്കിയത് എല്ലാം മറന്നു ആനന്ദിക്കാൻ ഉള്ള നിമിഷങ്ങൾ ആയിരുന്നു..
സത്യ നാരായണൻ ആയി തകർത്താടിയ ദിലീപേട്ടൻ ആയിരുന്നു ഈ ചിത്രത്തിന്റെ നെടും തൂണ്..കുറച്ചു ചിത്രങ്ങൾ നന്നകാതെ വന്നപ്പോൾ ജനപ്രിയ നായകനെ എഴുതി തള്ളിയവർക്ക്‌ തന്റെ ജനപ്രിയത ദിലീപേട്ടൻ കാണിച്ചു കൊടുത്തു ടു കണ്ട്രീസിലൂടെ ..ഇനി ആ രാജ വാഴ്ച കിംഗ്‌ ലയരിലൂടെയും തുടരും എന്ന് ഉറപ്പാണ്‌..കാരണം ചിരിയുടെ വെടികെട്ടിനു തിരി കൊളുത്തുന്ന പ്രകടനം ആണ് ദിലീപേട്ടൻ നല്കിയത് ..ശൂന്യതയിൽ നിന്ന് പോലും ചിരികൾ വിഅദർതുന്ന ഗംഭീര പ്രകടനം തന്നെ ആയിരുന്നു ദിലീപേട്ടൻ നല്കിയത്..വേറെ ഒരാൾ ആയിരുന്നെങ്കിൽ ചിലപ്പോൾ കവിട്ടു പോകുമായിരുന്ന പല രംഗങ്ങളും ദിലീപേട്ടൻ സ്വതസിദ്ധമായ ശൈലിയിൽ ഗംഭീരം ആക്കി..ഒപ്പം കട്ടക്ക് നിന്നു ബാലു വർഗീസ്‌..ഹണി ബീ യിലെ ആംബ്രൊക്കു ശേഷം മറ്റൊരു രസികൻ കഥാപാത്രം..ഇവർ മാത്രം അല്ല..മഡോണ പ്രേമത്തിന് ശേഷം മറ്റൊരു കഥാപാത്രം ആയി കാഴ്ച വെച്ചതും മിന്നുന്ന പ്രകടനം ആണ്..ഈ അഞ്ജലിയും സെലിനെ പോലെ മലയാളി മനസ്സ് കീഴടക്കും എന്ന് ഉറപ്പാണ്‌..ആശ ശരത്, ജോയ് മാത്യു, ലാൽ , നതാഷ സുരി, ഹരീഷ് എന്നിവരും മിന്നി തിളങ്ങുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്..
അലക്സ്‌ പോൾ ഒരുക്കിയ സംഗീതം ശ്രവണ സുഖം നൽകിയപ്പോൾ ദീപക് ദേവ് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തെ ഒരുപാട് സഹായിച്ചു..ആൽബി ഒരുക്കിയ മികച്ച ദ്രിശ്യങ്ങൾ ആണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത..
രാജാ നുണയാൻ ഒരു കമ്പ്ലീറ്റ്‌ ഫാമിലി മൂവി ആണ്..ചിരിപ്പികാനും കണ്ണു നനയിക്കാനും ആവേശം കൊളളിക്കാനും എല്ലാം കഴിഞ്ഞ ഒരു കുടുംബ ചിത്രം..ഒരുപക്ഷെ നിങ്ങളുടെ കുടുംബത്തിനു കൊടുക്കാവുന്ന ഏറ്റവും വലിയ വിഷു കൈനീട്ടം ആയിരിക്കും ഈ ചിത്രം..കാണുക..ആസ്വദിക്കുക..ഈ രാജ നുണയൻ നിങ്ങളുടെ മനസ്സും തട്ടിയെടുക്കും..

No comments:

Post a Comment