Saturday, 8 August 2015

* മോബൈല്‍ സര്‍വീസിനു കൊടുക്കുന്നതിനു മുന്‍പ് * """" ഇതൊന്നു വായിക്കുക. ""

* മോബൈല്‍ സര്‍വീസിനു കൊടുക്കുന്നതിനു മുന്‍പ് *
"""" ഇതൊന്നു വായിക്കുക. """""
===============================================
ഏതൊരു മോബൈല്‍ സര്‍വീസ് സെന്ററില്‍ ചെന്നാലും ഒരു ചെറിയ കമ്പ്ലെയിന്റ് ആണെങ്കില്‍ പോലും ഫോണ്‍ അവര്‍ വാങ്ങി വച്ചിട്ട് നാളെ വരൂ,നോക്കി വച്ചേക്കാം എന്ന പതിവ് മറുപടിയാണവര്‍ നമുക്ക് തരിക,ഒരു പക്ഷേ അവര്‍ക്ക് തിരക്കുണ്ടായിട്ടായിരിക്കാം അവര്‍ അങ്ങിനെ പറയുന്നത്,എന്നാല്‍ അതിനു പിന്നിലും ചില ചതിക്കുഴികള്‍ ഉണ്ട്,നമുക്കതൊന്നു മനസ്സിലാക്കാം,
ഒരു ഫോണ്‍ കിട്ടിയാല്‍ നമ്മള്‍ ഇന്നത് ഏറ്റവും അധികം ഉപയോഗിക്കുന്നത് ഫോട്ടോ എടുക്കുന്നതിനും നെറ്റ് നോക്കുന്നതിനുമാണു,കോള്‍ വിളിക്കലെല്ലാം അതിനു ശേഷം മാത്രം,ഭാര്യയും ഭര്‍ത്താവും,കാമുകനും കാമുകിയും,ഇതുമല്ലെങ്കില്‍ ഹോസ്റ്റലില്‍ കൂട്ടുകാരോടൊന്നിച്ച് ( പെണ്‍ കുട്ടികള്‍ ) ഒരു രസത്തിനു സ്വകാര്യ (അശ്ലീല) നിമിഷങ്ങള്‍ ഫോട്ടോ എടുത്ത് സൂക്ഷിക്കാറുണ്ട്.
പിന്നീടൊരിക്കല്‍ നിങ്ങളുടെ ഫോണ്‍ കമ്പ്ലെയിന്റ് ആകുംബോള്‍ നിങ്ങള്‍ ഫോണുമായ് സര്‍വീസ് സെന്ററില്‍ പോകുന്നു,സ്വകാര്യ നിമിഷങ്ങളെല്ലാം അതിലുണ്ടെന്നോര്‍മ്മ ആ സമയത്ത് ഉണ്ടാവില്ല,ചിലര്‍ ഡിലീറ്റ് ചെയ്തു എന്ന ആത്മവിശ്വാസത്തിലുമായിരിക്കും സര്‍വീസ് സെന്ററില്‍ പോകുന്നതും അവരെ വിശ്വസിച്ച് ഫോണ്‍ സര്‍വീസ് ചെയ്യാന്‍ ഏല്‍പ്പിക്കുന്നതും,എന്നാല്‍ പല ടെക്നീഷ്യന്മാരും ഫോണ്‍ കയ്യില്‍ കിട്ടിയാല്‍ ( പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ ഫോണ്‍ ) ആദ്യം പരിശോധിക്കുക ഗാലറി ആയിരിക്കും,ചില വിരുതന്മാര്‍ സ്വല്‍പം കൂടി അഡ്വാന്‍സായി ചിന്തിച്ച് മുന്തിയ തരം റിക്കവറി സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് നിങ്ങള്‍ ഡിലീറ്റ് ചെയ്ത ഫോട്ടോകളും കോള്‍ റെക്കോര്‍ഡര്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ അത്തരം ഫോണുകളിലെ സ്വകാര്യ സംഭാഷണങ്ങളും റിക്കവര്‍ ചെയ്തെടുക്കുന്നു,അങ്ങിനെ നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും യൂടൂബില്‍ വോയ്സ് ക്ലിപ്പ് ആയും ഷെയര്‍ ചെയ്യപ്പെടുന്നു.
മറ്റു ചിലരാകട്ടെ അത്തരം ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയും കുടുംബ ബന്ധങ്ങള്‍ വരെ തകര്‍ക്കുന്ന രീതിയിലെത്തിക്കുകയും ചെയ്യുന്നു,ഒരു തമാശയ്ക്ക് പോലും ഭാര്യയും ഭര്‍ത്താവും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങള്‍ ഫോണില്‍ പകര്‍ത്തരുത്,ഡിലീറ്റ് ചെയ്താല്‍ എല്ലാമായി എന്ന ചിന്ത അരുത്,അതുപോലെ ഞാന്‍ നിന്നെ അത്രമാത്രം സ്നേഹിക്കുന്നു എന്ന്‍ കാണിക്കാന്‍ കാമുകനു മുന്നില്‍ എല്ലാം തുറന്ന്‍ കാണിക്കാനുള്ള മനസ്സും ഉണ്ടാവരുത്,നിങ്ങളെ യദാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നവന്‍ വിവാഹത്തിനു മുന്‍പ് നിങ്ങളുടെ ശരീരം തുറന്ന്‍ കാണാന്‍ ഒരിക്കലും ആഗ്രഹിക്കില്ല എന്നും സഹോദരിമാര്‍ മനസ്സിലാക്കുക,സ്വകാര്യ നിമിഷങ്ങള്‍ എടുത്ത ഫോണ്‍ ആണെങ്കില്‍ അതു സര്‍വീസ് ചെയ്യാന്‍ കൊടുക്കാതെ / സെക്കന്റ് ഹാന്‍ഡ് ആയി വില്‍ക്കാന്‍ ശ്രമിക്കാതെ പൂര്‍ണ്ണമായും നശിപ്പിച്ച് കളയാന്‍ നോക്കുക,അഭിമാനത്തിനേക്കാള്‍ വില മോബൈലിനില്ല എന്ന്‍ മനസ്സിലാക്കുക,( ഹോസ്റ്റല്‍ മുറിയില്‍ വച്ച് തുണിയുരിഞ്ഞു കൂട്ടുകാരോടൊപ്പം നിന്ന്‍ ഫോട്ടോ എടുത്ത് ആ ക്യാമറ ഫിലിം വാഷ് ചെയ്യാന്‍ കൊടുത്ത സെന്റ് തെരാസാസ് കോളേജിലെ പെണ്‍ കുട്ടികളെയും അവരുടെ അവസ്ഥയും ആരും മറന്ന്‍ കാണില്ലല്ലോ അല്ലേ ? ) അന്നു അവരുടെ ഫോട്ടൊ കണ്ടത് ലക്ഷങ്ങള്‍ മാത്രമാണെങ്കില്‍ ഇന്നു വാട്ട്സാപ്പും മറ്റു മെസേജിങ്ങ് ആപ്പുകളും കൊണ്ട് നിമിഷ നേരം കൊണ്ട് കോടിക്കണക്കിനു ആളുകള്‍ അത് ആസ്വദിക്കും.
അതുപോലെ നിങ്ങളുടെ പഴയ ഫോണ്‍ നിങ്ങളുടെ എത്ര അടുത്ത ഫ്രണ്ടിനോ അനിയനോ പോലും ഗിഫ്റ്റ് ആയി നല്‍കരുത്,ഇന്നത്തെ ഫ്രണ്ട് എന്നും നിങ്ങളുടെ ഉത്തമ ഫ്രണ്ട് ആയിരിക്കണമെന്നില്ല.അനിയന്‍ നിങ്ങളോട് ചോദിക്കാതെ ആ ഫോണ്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നും വരാം.ഈ കഴിഞ്ഞ ദിവസം കൂടി ഒരു പെണ്‍ കുട്ടി കാമുകനു വാട്ട്സാപ്പില്‍ അയച്ച ചിത്രങ്ങള്‍ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയും ആ കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്തത് എല്ലാവരും അറിഞ്ഞു കാണുമല്ലോ .
മറ്റൊന്നു പോലീസുകാര്‍ ചെക്ക് ചെയ്യാനായി ഫോണ്‍ പിടിച്ച് വാങ്ങിയാല്‍ പോലും നിങ്ങളുടെ ഫോണ്‍ നല്‍കേണ്ടതില്ല,ഓര്‍ക്കുക സരിതയുടെ ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യപ്പെട്ടത് ഒരു പോലീസ് ഉദ്ദ്യോഗസ്ഥന്‍ വഴിയാണെന്ന ആരോപണം,പോലീസിനു നമ്മുടെ ഫോണ്‍ വാങ്ങി പരിശോധിക്കാന്‍ അധികാരമില്ല,അത് തന്റേടത്തോടെ പറയുക,അതുപോലെ ഫോണ്‍ വോയ്സ് ലോക്ക് / ഫിംഗര്‍ പ്രിന്റ് സംവിധാനം ഉപയോഗിക്കാന്‍ പറ്റിയതാണെങ്കില്‍ അത് മുഖേന ലോക്ക് ചെയ്ത് സൂക്ഷിക്കുക ,നിങ്ങളുടെ ഗാലറിയിലെ ഫോട്ടൊകള്‍ കൂട്ടുകാര്‍ ചോര്‍ത്തിയെടുക്കാനുള്ള അവസരങ്ങള്‍ ഒഴിവാക്കുക,അശ്രദ്ധമായ് ഒരിടത്തും ഫോണ്‍ വച്ചിട്ട് പോകാതിരിക്കുക.ഫോണ്‍ റൂട്ട് ചെയ്തു / ജെയില്‍ ബ്രേക്ക് ചെയ്ത് ഉപയോഗിക്കാതിരിക്കുക,കാരണം അത്തരം നിയന്ത്രണം കളഞ്ഞ ഫോണുകളിലേക്ക് ഹാക്കര്‍മാര്‍ക്ക് എളുപ്പം നുഴഞ്ഞ് കയറാം.വിശ്വസ്തരല്ലാത്തവര്‍ തരുന്ന ആപ്ലിക്കേഷന്‍ ഫയലുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കാന്‍ ശ്രമിക്കുക.
ഞാന്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ എതിരഭിപ്രായം ഉണ്ടാവാം,പക്ഷേ അതൊന്നും സാധിക്കില്ല / ചെയ്യുന്നില്ല എന്ന്‍ പറയാന്‍ ആര്‍ക്കും ആവില്ല,സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാന്‍ ആവാത്ത കാലമാണു, എന്‍‌ക്രിപ്റ്റ് ചെയ്ത് ഫോര്‍മാറ്റ് ചെയ്ത ഫോണില്‍ നിന്നും ഫയലുകള്‍ റിക്കവര്‍ ചെയ്യാന്‍ സാധിക്കുന്ന സൈബര്‍ ഫോറസിക് സോഫ്റ്റ്‌വെയറുകള്‍ ( സെക്യൂരിറ്റി ഏജന്‍സികള്‍ ഉപയോഗിക്കുന്നവ) വരെ ഇന്നു ടോറന്റില്‍ ലഭ്യമാണു.അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തേണ്ടത് നമ്മുടെ ആവശ്യമാണു.
ഷെയര്‍ ചെയ്യുത് ഈ വിവരം മറ്റുള്ളവരില്‍ ഏത്തിക്കുക..

No comments:

Post a Comment