Wednesday, 14 January 2015

ഐ"..വിക്രം നല്കിയ വിജയം.i tamil movie review: A terrific performance let down by an uninspired, exhausting movie

"ഐ"..വിക്രം നല്കിയ വിജയം..സുരേഷ് ഗോപി നല്കിയ മറുപടി..ശങ്കർ പിന്നോട്ട്..

ആദ്യമേ പറയട്ടെ ഒരു കാര്യം..നീല കുറുക്കൻ ഒരു സാധാരണ സിനിമ പ്രേക്ഷകൻ ആണ്..അല്ലാതെ "റാഡിക്കൽ ലിസം എന്നും കൊളോണിയളിസ്റ്റ് ചിന്താ സരനികളും" എന്നൊക്കെ പറയുന്ന ഒരു ബുദ്ധി ജീവി അല്ല..അങ്ങനെ ആവാനും താല്പര്യം ഇല്ല..അപ്പൊ ഒരു സാധാരണക്കാരന് ഒരു സിനിമയെ കുറിച്ച ഉണ്ടാകാവുന്ന മോഹങ്ങളും മോഹ ഭംഗങ്ങളും നീല കുറുക്കനും ഉണ്ടാകും..എവിടെ ഒക്കെയോ ചിലര് ഇട്ടിരിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടു..അതിനെ കുറിച്ച് പറയാതെ കുറുക്കൻ ഐ വിശകലനം ചെയ്താൽ പിന്നെ അത് മതി എല്ലാവരും കൂടി കുറുക്കന്റെ തന്തക്കു വിളിക്കാൻ..അത് കേള്ക്കാൻ താല്പര്യം ഇല്ല..കാരണം കുറുക്കനും തൻ തന്ത പൊൻ തന്ത തന്നെടെ...ചിലര് പറയുന്നു ഐ എന്നാ സിനിമയ്ക്കു പുറകിൽ 3 വര്ഷത്തെ ഭയങ്കര കഷ്ട്ടപ്പാട് ഉണ്ട്..വിക്രം ഒന്നും കഷ്ട്ടപെട്ടതിനു കയ്യും കണക്കുമില്ല എന്ന്..അത് കൊണ്ട് ആരും മോശമായി ആ സിനിമയെ കുറിച്ച് പറയരുത്..അത് സംസ്കാര ശൂന്യത ആണ് പോലും...വിക്രംതിന്റെ അധ്വാനത്തെ എല്ലാം കുരുക്കാൻ തികഞ്ഞ ബഹുമാനത്തോടെ തന്നെ കാണുന്നു..ആ സമര്പ്പനതിനു മുന്നില് മനസ്സറിഞ്ഞു കൈ കൂപ്പുകയും ചെയ്യുന്നു..പക്ഷെ അതിന്റെ പേരില് ഒരു ആസ്വാദകൻ എന്ന രീതിയിൽ ചിത്രം ഇഷ്ടപെട്ടില്ലെങ്കിൽ ഇഷ്ട്ടപെട്ടില്ല എന്ന് പറയാനുള്ള ഒരു പ്രേക്ഷകന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാൻ ഒരാള്ക്കും അവകാശം ഇല്ല..3 വര്ഷം ആയാലും 30 ദിവസം ആയാലും എല്ലാ സിനിമയ്ക്കു പിറകിലും ഒരുപാട് കഷ്ട്ടപാടുകൾ ഉണ്ട്..ഒരുപാട് പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും അധ്വാനവും പ്രാർഥനകളും ഉണ്ട്..ഒരു ചെറിയ മലയാള സിനിമയെ പോലും ഇതൊന്നും ആലോചിക്കാതെ നിരൂപണം ചെയ്തു കൊന്നു കൊല വിളിക്കുന്നവർക്ക് ഒരു തമിഴ് സിനിമയുടെ ആഡംബരവും അതിലെ കോടികൾ പ്രതിഫലം പറ്റുന്ന ഒരു നായക നടന്റെ അധ്വാനവും കണ്ടിട്ട് കണ്ണ് നിറഞ്ഞു ഒഴുകുന്നുന്ടെങ്കിൽ അത് ഒരു പ്രത്യേക തരാം അസുഖം ആണ്..ഇനി നീല കുറുക്കന്റെ വിശകലനതിലേക്ക് വരാം..ഐ ..മൂന്ന് വർഷത്തെ കാത്തിരിപ്പിനും ആകംഷകല്ക്കും ഒടുവില ഇന്ന് പ്രദര്ശന ശാലകളിൽ എത്തിയ ഉത്സവ ചിത്രം..ശങ്കർ- വിക്രം ടീമിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം..എല്ലാം കൊണ്ടും വാനോളം എത്തിയ പ്രതീക്ഷകൾ...അപ്പോൾ ചിത്രം കണ്ടു കഴിയുമ്പോൾ ഉത്തരം കിട്ടേണ്ടത് ന്യായമായും ഒരു ചോദ്യത്തിന് ആണ്..ഐ പ്രതീക്ഷകൾക്ക് ഒത്തു ഉയര്ന്നോ..?..നീല കുറുക്കന്റെ ഉത്തരം പറയാം..പൂർണ്ണമായും പ്രതീക്ഷകൾക്ക് ഒത്തു ഉയരാൻ ചിത്രത്തിന് കഴിഞ്ഞില്ല..പക്ഷെ ചിത്രം നമ്മളെ നിരാശരാക്കുന്നുമില്ല..മികച്ച ദ്രിശ്യ ഭംഗി ഒരുക്കിയ പി സി ശ്രീറാം..ഇമ്പമുള്ള ഗാനങ്ങൾ ഒരുക്കിയ എ ആർ റഹ്മാൻ എന്നിവര് സാങ്കേതിക വിഭാഗതിലൂടെ പ്രതീക്ഷകൾ കാത്തപ്പോൾ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെ വിക്രമും ചില സമയങ്ങളിൽ വിക്രത്തെ കടത്തി വെട്ടുന്ന സ്ക്രീൻ പ്രേസേന്സും ആയി നമ്മുടെ സുരേഷ് ഗോപി അണ്ണനും അഭിനേതാക്കളുടെ മികച്ച പ്രകടനത്തിന് ചുക്കാൻ പിടിച്ചു..അപ്പോൾ പിന്നെ എവിടെ ആണ് ചിത്രം താഴേക്കു പോയത്...അതെ ശങ്കറിന്റെ കയ്യിൽ നിന്ന് തന്നെ ആണ് ചിത്രം വഴുതിയത്..വളരെ സാധാരണം ആയ അല്പം സ്വല്പ്പം സാമാന്യ ബുദ്ധി ഉള്ള ആര്ക്കും പ്രവചിക്കാൻ പറ്റുന്ന അന്ത്യത്തിലേക്ക് എത്തുന്ന തിരക്കഥ തന്നെ ആണ് അതിനു കാരണം..ഓരോ കഥാപാത്രത്തെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശങ്കർ ഒരുപാട് സമയം ആണ് എടുത്തത്‌..ആര് ആരാണ് എന്ന് പറഞ്ഞു തരാൻ തന്നെ ഒരുപാട് നേരം..ഭൂത കാലത്തിലൂടെയും വര്ത്തമാന കാലത്തിലൂടെയും സഞ്ചരിച്ച കഥ 180 മിനിടുകല്ക്ക് മുകളിൽ പ്രേക്ഷകനെ പിടിച്ചിരുത്തിയത്(മടുപ്പിക്കാതെ) സന്താനം എന്നാ നടന്റെ കഴിവ് മാത്രം ആയിരുന്നു..കൂനൻ ആയും, മനുഷ്യ മൃഗം ആയും, ബോഡി ബില്ടെർ ആയും മോഡൽ ആയും എല്ലാം തകര്ത് അഭിനയിച്ച വിക്രം ആണ് ചിത്രത്തിന്റെ യഥാര്ത നട്ടെല്ല്..അമി ജാക്ക്സണ്‍ ഒരു ഗ്രീക്ക് ദേവതയെ അനുസ്മരിപ്പിക്കുന്ന തന്റെ സൌന്ദര്യം കൊണ്ടും മികച്ച പ്രകടനം കൊണ്ടും പ്രേക്ഷകരെ ത്രിപ്തിപ്പെടുതിയപ്പോൾ കയ്യടി വാങ്ങിയ മറ്റൊരാൾ നമ്മുടെ സുരേഷ് ഗോപി അണ്ണൻ ആണ്..കഥ പറഞ്ഞു കുറുക്കൻ സുരേഷ് ഏട്ടന്റെ കഥാപാത്രത്തിന്റെ രഹസ്യം ഒന്നും ചോര്തി കളയുന്നില്ല..ഒരുപാട് ഇല്ലെങ്കിലും ഉള്ള നേരം കൊണ്ട് അണ്ണൻ പൂവേ പൊലി പൂവേ ആക്കി..കലക്കി കട്ടിലൊടിച്ചു..പക്ഷെ ഗാന രംഗങ്ങളിലെ മനോഹരമായ രംഗങ്ങൾ ഒരുക്കുന്നതിൽ കാണിച്ച മികവ ഒഴിച്ചാൽ ശങ്കർ എന്നാ സംവിധായകൻ ഒരു പരാജയം തന്നെ ആയിരുന്നു..ക്ലൈമാക്സ്‌ രംഗങ്ങളിലെ അനാവശ്യ ചളികളും മറ്റും എന്തിനായിരുന്നു എന്ന് ശങ്കർ ഒന്നലോജിച്ചാൽ കൊള്ളാമായിരുന്നു..മാത്രമല്ല ഇത്രയധികം കാശ് മുടക്കി എടുക്കുന്ന ഒരു ഫിലിം ആകുമ്പോൾ കഥാപാത്രങ്ങളുടെ സംസാരവും ചുണ്ടുകളുടെ ചലനവും ശബ്ദവും തമ്മിലുള്ള യോജിപ്പും എല്ലാം വളരെ അധികം മോശമായി എന്നത് നിരാശനാക്കുന്നു പ്രേക്ഷകനെ..3 ദിവസമോ 3 വര്ഷമോ 3 സംവത്സരമോ എടുത്തു ഒരു സിനിമ ചെയ്താലും നായക നടന 10 മുതൽ 100 കിലോ വരെ മാറി മാറി കൂട്ടിയും കുറച്ചും അഭിനയിച്ചാലോ ഒരു സിനിമയ്ക്കു പ്രേക്ഷകനെ പൂര്ന്നമായി രസിപ്പിക്കാൻ ആവില്ല..ഇന്ത്യൻ സിനിമയിലെ ഷോ മാൻ ആയ 
ശങ്കർ

No comments:

Post a Comment