സിനിമകളിലെയോ ടിവി ഷോകളിലെയോ വികാരനിര്ഭര
രംഗങ്ങള് കണ്ട് കണ്ണുനിറഞ്ഞു പോയ
സന്ദര്ഭങ്ങള് വളരെ അപൂര്വമാണ്.
പക്ഷെ ഇന്ന് കൈരളി ടിവിയില്
ജെബി ജങ്ക്ഷനില് ജോണ് ബ്രിട്ടാസ് വാവ
സുരേഷുമായി നടത്തിയ അഭിമുഖത്തില്
സുരേഷിന്റെ കരച്ചില് കണ്ടപ്പോള്
ശരിക്കും കണ്ണ് നിറഞ്ഞു. ഒരുപക്ഷെ,
ജീവിതത്തില് ഒരുപാട് ബുദ്ധിമുട്ടുകള്
അനുഭവിക്കുന്ന ഒരാളിന്റെ ഉള്ളില്
തട്ടിയുള്ള കരച്ചില് ആയതുകൊണ്ടാവാം.
കഷ്ട്ടപ്പാടുകള്‍ അനുഭവിച്ചുകൊണ്ട
ിരിക്കുന്ന നിരവധിയാളുകള്
വേറെയുമില്ലേ എന്ന് വാദത്തിനു
വേണ്ടി ചോദിക്കാം. പക്ഷെ,
വിപണനസാധ്യതയുള്ള ഒരു കഴിവ്
കയ്യിലുണ്ടായിട്ടും അതിനു
ശ്രമിക്കാതെ കിട്ടുന്ന പണം മുഴുവന്
മറ്റുള്ളവര്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നവര്
അധികമൊന്നുമുണ്ടാവില്ല. തനിക്കുണ്ടായ
ചില മോശം അനുഭവങ്ങള് സുരേഷ്
വിവരിക്കുന്നുണ്ട്. ഒരിക്കല്
പാമ്പിനെ പിടിയ്ക്കാന്
വിളിച്ചയിടത്തു ചെന്ന്
പാമ്പിനെ പിടിച്ചശേഷം കുടിയ്ക്കാന്
അല്പ്പം വെള്ളം ചോദിച്ചു.
വെള്ളം കുടിച്ചശേഷം ഗ്ലാസ്
തിരികെനല്കിയപ്പോള് അതങ്ങ്
എറിഞ്ഞുകളഞ്ഞെക്കാന് ഉടമസ്ഥന്
പറഞ്ഞുവത്രേ. അതുപോലെ വിളിക്കുന്ന
സ്ഥലങ്ങളില് കൃത്യസമയത്ത്
ചെന്നില്ലെങ്കില
് ഫോണിലൂടെ പലരും തെറി വിളിക്കാറുണ്ട്
പോലും. ആളുകള്
പലതരക്കാരല്ലേ സുരേഷേ എന്ന
ബ്രിട്ടാസിന്റെ ചോദ്യത്തിനെ വളരെ ലളിതമായ
ഒരു മറുചോദ്യം കൊണ്ട് സുരേഷ്
ഖണ്ഡിക്കുന്നുണ്ട്. ഒരു പരിപാടിയില്
പങ്കെടുക്കാന് വിളിക്കുന്ന ഒരു
പഞ്ചായത്ത് മെമ്പറെയെങ്കിലു
ം വൈകിപ്പോയി എന്നതിന്റെ പേരില്
തെറി വിളിക്കാന്
ആരെങ്കിലും ധൈര്യം കാണിക്കുമോ എന്ന്.
ബ്രിട്ടാസിനോടാകുമ്പോള് ആ
ചോദ്യത്തിന് വേറൊരു തലം കൂടിയുണ്ട്.
പണ്ടൊരിക്കല് സന്തോഷ്
പണ്ടിട്ടിനെ ഇതേ ചാനലില് ചര്ച്ചയ്ക്കു
വിളിക്കുകയും പങ്കെടുത്ത
മറ്റെല്ലാവരെയും
പേരിനോടൊപ്പം മിസ്റ്റര് എന്ന്
ചേര്ത്തു സംബോധന ചെയ്തപ്പോള്
പണ്ഡിറ്റിനെ മാത്രം “താന്, നീ, എടാ “
എന്നൊക്കെ വിളിക്കുകയും ചെയ്തിട്ടുണ്ട്
ഇതേ ബ്രിട്ടാസ്.
എന്തായാലും “ഗ്ലോറിഫൈഡ്
സെലിബ്രിറ്റികള്‍” വന്നിരിക്കാറുള്ള ആ
ഹോട്ട് സീറ്റിലേയ്ക്ക് വാവ
സുരേഷിനെ വിളിക്കാനുള്ള
ഔചിത്യം കാണിച്ച
കൈരളി ടിവിയ്ക്ക് അഭിനന്ദനങ്ങള്.
കൂട്ടത്തില് പറയട്ടെ,
വികാരവിക്ഷോഭം കാരണം സംസാരിക്കാന്
കഴിയാതെ സുരേഷ് മുഖം കുനിച്ചിരുന്നപ്
പോള് ബായ്ക്ക്ഗ്രൌണ്ടില് കേള്പ്പിച്ച
ആ ഓഞ്ഞ മ്യുസിക് ഉണ്ടല്ലോ,
റിയാലിറ്റി ഷോകളില് എലിമിനേഷന്
റൌണ്ടില് മത്സരാര്ധികള്
പുറത്താവുമ്പോള്‍ കേള്പ്പിക്കുന്ന ആ
പതിവു സാധനം, അത് ഒഴിവാക്കാമായിരു
ന്നു. വിഭവസമൃദ്ധമായ സദ്യ
വിളമ്പി വച്ചശേഷം ഇലയുടെ കോണില്
അല്പ്പം അമേദ്യം തൊട്ടുവച്ചപോലെ ആയിപ്പോയി അത്
(രണ്ടു വര്ഷങ്ങള്ക്കു മുന്പ് ഒരു
പാതിരാത്രിയില് ഞങ്ങളുടെ ലാബില്
അതിക്രമിച്ചു കടക്കാന് ശ്രമിച്ച
ഖടാഖടിയന്മാരായ മൂന്ന് മൂര്ഖന്
പാമ്പുകളെ പിടികൂടാനെത്തിയപ്പോള്
എടുത്ത ചിത്രമാണ് ഇതോടൊപ്പം )
Courtesy: Pratheesh Vn's
രംഗങ്ങള് കണ്ട് കണ്ണുനിറഞ്ഞു പോയ
സന്ദര്ഭങ്ങള് വളരെ അപൂര്വമാണ്.
പക്ഷെ ഇന്ന് കൈരളി ടിവിയില്
ജെബി ജങ്ക്ഷനില് ജോണ് ബ്രിട്ടാസ് വാവ
സുരേഷുമായി നടത്തിയ അഭിമുഖത്തില്
സുരേഷിന്റെ കരച്ചില് കണ്ടപ്പോള്
ശരിക്കും കണ്ണ് നിറഞ്ഞു. ഒരുപക്ഷെ,
ജീവിതത്തില് ഒരുപാട് ബുദ്ധിമുട്ടുകള്
അനുഭവിക്കുന്ന ഒരാളിന്റെ ഉള്ളില്
തട്ടിയുള്ള കരച്ചില് ആയതുകൊണ്ടാവാം.
കഷ്ട്ടപ്പാടുകള്‍ അനുഭവിച്ചുകൊണ്ട
ിരിക്കുന്ന നിരവധിയാളുകള്
വേറെയുമില്ലേ എന്ന് വാദത്തിനു
വേണ്ടി ചോദിക്കാം. പക്ഷെ,
വിപണനസാധ്യതയുള്ള ഒരു കഴിവ്
കയ്യിലുണ്ടായിട്ടും അതിനു
ശ്രമിക്കാതെ കിട്ടുന്ന പണം മുഴുവന്
മറ്റുള്ളവര്ക്ക് വേണ്ടി മാറ്റിവയ്ക്കുന്നവര്
അധികമൊന്നുമുണ്ടാവില്ല. തനിക്കുണ്ടായ
ചില മോശം അനുഭവങ്ങള് സുരേഷ്
വിവരിക്കുന്നുണ്ട്. ഒരിക്കല്
പാമ്പിനെ പിടിയ്ക്കാന്
വിളിച്ചയിടത്തു ചെന്ന്
പാമ്പിനെ പിടിച്ചശേഷം കുടിയ്ക്കാന്
അല്പ്പം വെള്ളം ചോദിച്ചു.
വെള്ളം കുടിച്ചശേഷം ഗ്ലാസ്
തിരികെനല്കിയപ്പോള് അതങ്ങ്
എറിഞ്ഞുകളഞ്ഞെക്കാന് ഉടമസ്ഥന്
പറഞ്ഞുവത്രേ. അതുപോലെ വിളിക്കുന്ന
സ്ഥലങ്ങളില് കൃത്യസമയത്ത്
ചെന്നില്ലെങ്കില
് ഫോണിലൂടെ പലരും തെറി വിളിക്കാറുണ്ട്
പോലും. ആളുകള്
പലതരക്കാരല്ലേ സുരേഷേ എന്ന
ബ്രിട്ടാസിന്റെ ചോദ്യത്തിനെ വളരെ ലളിതമായ
ഒരു മറുചോദ്യം കൊണ്ട് സുരേഷ്
ഖണ്ഡിക്കുന്നുണ്ട്. ഒരു പരിപാടിയില്
പങ്കെടുക്കാന് വിളിക്കുന്ന ഒരു
പഞ്ചായത്ത് മെമ്പറെയെങ്കിലു
ം വൈകിപ്പോയി എന്നതിന്റെ പേരില്
തെറി വിളിക്കാന്
ആരെങ്കിലും ധൈര്യം കാണിക്കുമോ എന്ന്.
ബ്രിട്ടാസിനോടാകുമ്പോള് ആ
ചോദ്യത്തിന് വേറൊരു തലം കൂടിയുണ്ട്.
പണ്ടൊരിക്കല് സന്തോഷ്
പണ്ടിട്ടിനെ ഇതേ ചാനലില് ചര്ച്ചയ്ക്കു
വിളിക്കുകയും പങ്കെടുത്ത
മറ്റെല്ലാവരെയും
പേരിനോടൊപ്പം മിസ്റ്റര് എന്ന്
ചേര്ത്തു സംബോധന ചെയ്തപ്പോള്
പണ്ഡിറ്റിനെ മാത്രം “താന്, നീ, എടാ “
എന്നൊക്കെ വിളിക്കുകയും ചെയ്തിട്ടുണ്ട്
ഇതേ ബ്രിട്ടാസ്.
എന്തായാലും “ഗ്ലോറിഫൈഡ്
സെലിബ്രിറ്റികള്‍” വന്നിരിക്കാറുള്ള ആ
ഹോട്ട് സീറ്റിലേയ്ക്ക് വാവ
സുരേഷിനെ വിളിക്കാനുള്ള
ഔചിത്യം കാണിച്ച
കൈരളി ടിവിയ്ക്ക് അഭിനന്ദനങ്ങള്.
കൂട്ടത്തില് പറയട്ടെ,
വികാരവിക്ഷോഭം കാരണം സംസാരിക്കാന്
കഴിയാതെ സുരേഷ് മുഖം കുനിച്ചിരുന്നപ്
പോള് ബായ്ക്ക്ഗ്രൌണ്ടില് കേള്പ്പിച്ച
ആ ഓഞ്ഞ മ്യുസിക് ഉണ്ടല്ലോ,
റിയാലിറ്റി ഷോകളില് എലിമിനേഷന്
റൌണ്ടില് മത്സരാര്ധികള്
പുറത്താവുമ്പോള്‍ കേള്പ്പിക്കുന്ന ആ
പതിവു സാധനം, അത് ഒഴിവാക്കാമായിരു
ന്നു. വിഭവസമൃദ്ധമായ സദ്യ
വിളമ്പി വച്ചശേഷം ഇലയുടെ കോണില്
അല്പ്പം അമേദ്യം തൊട്ടുവച്ചപോലെ ആയിപ്പോയി അത്
(രണ്ടു വര്ഷങ്ങള്ക്കു മുന്പ് ഒരു
പാതിരാത്രിയില് ഞങ്ങളുടെ ലാബില്
അതിക്രമിച്ചു കടക്കാന് ശ്രമിച്ച
ഖടാഖടിയന്മാരായ മൂന്ന് മൂര്ഖന്
പാമ്പുകളെ പിടികൂടാനെത്തിയപ്പോള്
എടുത്ത ചിത്രമാണ് ഇതോടൊപ്പം )
Courtesy: Pratheesh Vn's
No comments:
Post a Comment